സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ട ഞാൻ

പാതി മയക്കത്തിൽ
ഞാൻ ഓർക്കുകയായിരുന്നു
മുഷ്ടിചുരുട്ടി,
കാൽമുട്ട് മടക്കി തൊഴിച്ചു
സഹിക്കവയ്യാ‍തെ വന്നപ്പോൾ
ഒരു ദിവസം അമ്മ എന്നെ പുറത്താക്കി
എന്തൊരു സുഖമായിരുന്നു
അമ്മ കഴിക്കുന്നതിന്റെ
പാതിയും കഴിച്ചങ്ങനെ
സുഖമായി ഉറങ്ങാം
ഒരു ടെൻഷനുമില്ലായിരുന്നു
ഇന്ന് എന്തെല്ലാം കേൾക്കണം കാണണം
അവിടേക്ക് ഒരു തിരിച്ച് പോക്ക് അസാദ്ധ്യം.

12 comments:

  1. ചിത്രത്തിൽ മൂന്നാമതൊരാളുണ്ട് പറയാമോ?

    ReplyDelete
  2. മൂന്നാമതൊരാള്‍ പുറത്തായ ആള്‍ തന്നെ. :)

    ReplyDelete
  3. കവിത ഇഷ്ടമായി . ഇതെന്താ
    ഒരു കാല താമസം .

    ReplyDelete
  4. yaa moonnamathoraal puram lokaam kanaatha oru paavam thankakkudam
    aasamsakal

    ReplyDelete
  5. ചിത്രവും കവിതയും നന്നായി..ആശംസകള്‍ ...ഒരു കുഞ്ഞു വാവ അല്ലേ....

    ReplyDelete
  6. അച്ചരപിശാച് :)

    അമ്മ കഴുക്കുന്നതിന്റെ
    പാതി കഴിച്ചങ്ങനെ
    സുഖമായി ഉറങ്ങാം

    കവിത കൊള്ളാം..

    ReplyDelete
  7. ബഷീര്‍ പി.ബി.വെള്ളറക്കാട്‌, ജയിംസ് സണ്ണി പാറ്റൂര്‍, അഭിഷേക്, ആറങ്ങോട്ടുകര മുഹമ്മദ്‌, അക്ഷി,പഥികൻ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കട്ടെ. പഥികൻ തിരിത്തിയിട്ടുണ്ട്. ആ പിശാച് എന്റെ കൂടപ്പിറപ്പ്.

    ReplyDelete
  8. അവിടേക്ക് ഒരു തിരിച്ചുപോക്ക് ഒരിക്കലും ഉണ്ടാവില്ല.

    ReplyDelete
  9. മനസിലാകുമോ എന്ന് അറിയില്ല
    അമ്മയെ സ്നേഹിക്കുന്ന മക്കള്‍ ഇപ്പോഴും അങ്ങിനെ തന്നെ
    എനിക്കും മനസിലായില്ല പക്ഷെ ആരെങ്കിലും ഒക്കെ ഉണ്ടാകും ഇത് മനസിലാകുന്നത്

    ReplyDelete

Comments to posts older than 30 days will be moderated for spam.