വൈകിവന്ന സന്ധ്യ


മഴമണ്ണു മണക്കുന്നൊ-
രീറൻ സന്ധ്യയ്ക്ക്
കാത്തിരുന്നു ഞാനെന്റെ
ഹൃദയ മദ്ദളത്തിന്റെ
താളക്കൊട്ടുമായ്
ആടിയുലയുന്ന മനസ്സിന്റെ
നൂൽ പാലത്തിലൂടെ
നീയെൻ കൈപിടിച്ചോടി വരുമെന്ന്
ഞാനേറെ സ്വപ്നം കണ്ടിരുന്നു.

15 comments:

 1. സ്വപ്നം കാണാം

  ReplyDelete
 2. "നീയെൻ കൈപിടിച്ചോടി വരുമെന്ന്"
  ഇങ്ങനെ വേണമായിരുന്നോ ?

  ReplyDelete
 3. വൈകി വന്ന പോസ്റ്റ്. നന്നായിട്ടുണ്ട് കവിത
  വീണ്ടും എഴുതുക. ഇനി മടങ്ങി വരാനുള്ളതു്
  കണ്ണിലെ നീര്‍ത്തുള്ളിയുമായി ആ ഏകതാരായാണു് .

  ReplyDelete
 4. മ്..കാത്തിരിപ്പിന് ഒസു സുഖമുണ്ട് വരുന്നത് വരെ

  ReplyDelete
 5. സ്വപ്നങ്ങള്‍ ..സുഖമുള്ള അനുഭൂതികള്‍

  ReplyDelete
 6. എല്ലാം സ്വപ്‌നങ്ങള്‍.

  ReplyDelete

Comments to posts older than 30 days will be moderated for spam.