പ്രിയനെ!!

ജന്മജന്മാന്തരങ്ങളില്‍
തേടി നിന്നെ ഞാന്‍
രാവും പകലും
സാക്ഷിയായ്
തിരയും തീരവും
സാക്ഷിയായ്
എവിടേക്ക് പോയി നീ

നിറമിഴിയോടെ
പരിഭവത്തോടെ
രാവും പകലും
പെയ്തോഴിയാമഴ
കണ്ണീര്‍ കടലാക്കി
തിരയും തീരവും
മഹാപ്രളയം തീര്‍ത്ത്‌

ഒരു നിലാമ്പരിയായ്
ഒരു വേഴാമ്പലായ്
ഞാനിമവെട്ടാതെ
കാത്തിരുന്നു

കനല്‍ മേഘങ്ങലെന്നില്‍
തിളച്ചുമറിഞ്ഞപ്പോള്‍
അറിയാതെ ഞാന്‍ നിന്നെ
വേനല്‍ മഴയായ് ചേര്‍ത്തി
പിരിയാന്‍ വിതുമ്പി
യാത്രാമൊഴി തൂകി

എന്നിട്ടും ഞാനിന്നുമോര്‍ക്കുന്നു
പ്രിയനേ നീ എനിക്കാരായിരുന്നു

32 comments:

 1. എന്നിട്ടും പ്രിയനേ നീ എനിക്കാരായിരുന്നു

  ReplyDelete
 2. ഒരു വേഴാമ്പലായ്
  ഞാനിമവെട്ടാതെ
  കാത്തിരുന്നു

  ReplyDelete
 3. രാവും പകലും
  പെയ്തോഴിയാമഴ
  കണ്ണീര്‍ കടലാക്കി

  ReplyDelete
 4. "എന്നിട്ടും ഞാനിന്നുമോര്‍ക്കുന്നു
  പ്രിയനേ നീ എനിക്കാരായിരുന്നു"

  ആരാ???

  ReplyDelete
 5. നിലാമ്പരിയായ്
  മേഘങ്ങലെന്നില്‍
  മഴയായ് ചേര്‍ത്തി

  നല്ല വരികളെ അക്ഷരപ്പിശാചുകൾ ഭേദ്യം ചെയ്യുന്നു...

  ഒന്ന് എഡിറ്റ് ചെയ്യൂ പ്ലീസ്!

  ReplyDelete
 6. ദേ , ഭേദ്യം ചെയ്തു തുടങ്ങി .അതുകൊണ്ട് ഞാനും ഭേദ്യം ചെയ്യുന്നില്ല .
  (അഞ്ചുമിനുട്ടില്‍ എഴുതിയതായിരിക്കും അല്ലേ ...)

  അന്വേഷിച്ചുകൊണ്ടിരിക്കൂ ... ചിലപ്പോള്‍ ഉത്തരം കിട്ടിയാലോ. മുട്ടുവിന്‍ തുറക്കപ്പെടും എന്ന പോലെ അന്വേഷിപ്പിന്‍ കണ്ടെത്തും ..
  നല്ല കവിത

  ReplyDelete
 7. മഴവില്ലു കാട്ടി കൊതിപ്പിച്ചും
  ചെറുമഴ്യായി ചിരിച്ചും
  ഇടിമിന്നലായ് ദ്വേഷിച്ചും
  പേമാരിയായ് തിമിര്‍ത്തും

  നീര്‍പ്പോളയായ് നുരഞ്ഞും
  മേഘപ്പുരകളില്‍ ഒളിച്ചും
  കുളിര്‍കാറ്റയ് തലോടിയും
  എന്തിനീ ഒളിച്ചു കളി?

  ReplyDelete
 8. ഒളിച്ചു നിന്ന ആൾ വരും, തീർച്ച, കവിത വളരെ നന്നായി.

  ReplyDelete
 9. പഴയ നിലവാരമില്ലെങ്കിലും കൊള്ളാം.... നന്നായിട്ടുണ്ട്. കാത്തിരിക്കൂ‍..വരും വരാതിരിക്കില്ല...

  ReplyDelete
 10. പ്രണയകവിത നന്നായിട്ടുണ്ട്..നന്ദനാ,ഒന്ന് കൂടി എഡിറ്റ്‌ ചെയ്തു കൂടെ..??

  ReplyDelete
 11. ഒരു നിലാമ്പരിയായ്

  ഒരു വേഴാമ്പലായ്

  ഞാനിമവെട്ടാതെ

  കാത്തിരുന്നു

  നല്ല വരികള്‍ . കവിത നന്നായിട്ടുണ്ട്.

  ReplyDelete
 12. ഇഷ്ടമായി. നല്ല വരികള്‍. ചെറിയ അക്ഷര തെറ്റ് മാത്രം. അതെങ്ങനെ വരുന്നു എന്നറിയാം. കഴിവതും ശരിയാക്കുക.

  ReplyDelete
 13. ജന്മമന്മാന്തരങ്ങളില്‍

  കവിതയിൽ ഇങ്ങനെയാണോ എഴുതുക?

  ReplyDelete
 14. കക്കരേ,ഒരു ജ യല്ലേ മറന്നത്,പ്രിയനെ മറന്നില്ലല്ലോ?

  ReplyDelete
 15. പ്രിയന്‍ പോയില്ലെങ്കിലാ അത്ഭുതം!

  ReplyDelete
 16. nikeshponnen വായനക്ക് നന്ദി ............................................... റ്റോംസ് കോനുമഠം വായനക്ക് നന്ദി റ്റോംസ് കമന്റ് ഫോളോ ചെയ്യണം എന്നാലെ എന്തെങ്കിലും മറുപടിപറഞ്ഞാൽ അറിയൂ (കോപ്പി ചെയ്യരുത് എന്ന് പലരും പലയിടങ്ങളിലും പറഞ്ഞത് കണ്ടു എന്നിട്ടും തഥൈവ!!!) ............................................... ഒഴാക്കന്‍. വായനക്ക് നന്ദി അതെന്നെ ഞാനും ചോദിച്ചത്. ............................................. jayanEvoor വായനക്ക് നന്ദി കണ്ണിൽ പെടുന്നത് എഡിറ്റ് ചെയ്യുന്നുണ്ട്, ............................................ ജീവി കരിവെള്ളൂര്‍ വായനക്ക് നന്ദി ഭേദ്യം ഒരക്ഷരം കൂട്ടാതിരുന്നത് ഭാഗ്യം , അന്വേഷണമാണ് മനുഷ്യനെ എന്നും മുന്നോട്ട് നയിച്ചിട്ടുള്ളത്, അന്വേഷണമാണ് വലിയ വലിയ കണ്ടുപിടുത്തങ്ങൽ സമ്മാനിച്ചത്, അന്വേഷണമാണ് വലിയ വലിയ പ്രത്യയശാസ്ത്രങ്ങൾ ലോകത്തുണ്ടാക്കിയത് അത് കൊണ്ട് ഞാനും അന്വേഷിക്കുന്നു, മുട്ടിയില്ലെങ്കിലും തുറക്കും ഒന്നുകിൽ കൂക്കുക അല്ലെങ്കിൽ മെയിൽ ചെയ്യുക, പക്ഷെ തുറന്നാലും ഞാൻ അകത്ത് കയറില്ല കാരണം പുറത്ത് നിൽക്കുന്നതിന്റെ സുഖം ഒന്ന് വേറേ!!! ............................................ (വഷളന്‍) വായനക്ക് നന്ദി പേര് വഷളനാണെങ്കിലും ആള് നല്ലവനാ ഞാനെവിട്യോ വായിച്ചു. അതു സത്യം കണ്ടില്ലേ!! ............................................ മിനി വായനക്ക് നന്ദി വരട്ടെ വരുമ്പോൽ തീർച്ചയായും അറിയിക്കും ............................................ അച്ചൂസ് വായനക്ക് നന്ദി മാർകെറ്റിൽ നിലവാരം കൂടും കുറയും സാധാരണം ............................................ Bijli വായനക്ക് നന്ദി എഡിറ്റ് ചെയ്താൻ അവനെന്നെ തല്ലും അത്കൊണ്ട് ചെയ്യുന്നില്ല എന്നാലും നിനക്ക്വേണേൽ ചെയ്യാം. വായനക്കാർ തിരുത്തി നന്നാക്കണം എന്നാ‍ലേ നന്നാവൂ (ബിജ്ലി ഒരു സുകാര്യം എന്നെകൊണ്ട് ഇത്രയൊക്കെ പറ്റൂ ശ്രമിക്കാം എന്നല്ലാതെ എന്തുപറയാൻ ............................................ ഹംസ വായനക്ക് നന്ദി വായനക്കാർ തിരുത്തി നന്നാക്കണം എന്നാ‍ലേ നന്നാവൂ ............................................ Sukanya വായനക്ക് നന്ദി ശ്രമിക്കാതല്ല എത്രശ്രമിച്ചാലും ഈ പിശാച് കയറിവരും, എല്ലാം ഒരു വെപ്രാളം അല്ലെ!!! വായനക്കാർ തിരുത്തി നന്നാക്കണം എന്നാ‍ലേ നന്നാവൂ ............................................ കാക്കര വായനക്ക് നന്ദി കാ‍ക്കര മോശമായിപ്പോയി എന്നാലും ആരും പറഞ്ഞില്ല, എത്ര സങ്കടകരം, അക്ഷരത്തിലൂടെ ക്രിഷ്ണമണി ഉരുട്ടുമ്പോൽ ഇതല്ല ഇതിലപ്പുറവും കാണും ഒരു ഒഴുക്കന്മട്ടിൽ കവിത വായിച്ച് പോയാൽ ഇതൊന്നും കണ്ണിൽ പെടില്ല (അക്ഷരതെറ്റ് ചൂണ്ടരുത് എന്നർഥമാക്കരുത്) അക്ഷര തെറ്റ് വരുത്താതിരുന്നാൽ അത് മഹാഭാഗ്യം!!! “കവിതയിൽ ഇങ്ങനെയാണോ എഴുതുക?“ ഒരു കണക്ക് മാഷിന്റെ ചോദ്യം ഫീ‍ൽ ചെയ്തെട്ടോ!!!............................................ മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ വായനക്ക് നന്ദി കളിയാക്കണ്ട നിന്നെ ഞാനൊരിക്കലും മറക്കില്ലട്ടോ!!!............................................................ സ്വപ്നാടകന്‍ വായനക്ക് നന്ദി അങ്ങനെ നല്ലകുട്ടിയായി വാ!! എനിക്കറിയാം പ്രിയൻ പോയാലും നീ നീ മാ‍ത്രം പോകില്ല അത്രയ്ക്ക് ഇഷ്ടാ‍യി!!

  ReplyDelete
 17. സത്യത്തില്‍ നന്ദനയില്‍ നിന്നും ഒരു പ്രണയ കവിത പ്രതീക്ഷിച്ചില്ല.
  പല ബ്ലോഗുകളിലും കണ്ട കമന്റുകള്‍ വളരെ ഗൗരവക്കാരിയായ ഒരാളുടെ ചിത്രമാണ് നല്‍കിയിരുന്നത്.
  (ഗൗരവക്കാര്‍ക്ക് പ്രണയം പാടില്ലേ എന്നൊന്നും ചോദിക്കരുത്, :)
  പ്രണയം ജീവിതത്തിലെന്നും കൂടെയുണ്ടാവട്ടെ............
  നല്ല കവിത ,അഭിനന്ദനങ്ങള്‍.

  ReplyDelete
 18. എവിടേക്കു പോയി നീ
  എന്‍ പ്രിയനേ.......................ഈ വരി എന്റെ സംഭാവന!
  വായിച്ചു വരുമ്പോള്‍ ഓരോന്നങ്ങോട്ടു തോന്നുന്നതാണേ.....

  ReplyDelete
 19. നല്ല വരികള്‍......

  ReplyDelete
 20. എന്നിട്ടും ഞാനിന്നുമോര്‍ക്കുന്നു
  പ്രിയനേ നീ എനിക്കാരായിരുന്നു

  ReplyDelete
 21. കവിത ഇഷ്ടമായില്ല
  ആശംസകള്‍

  ReplyDelete
 22. ആദ്യായിട്ടാണ്‌ ഇവിടെ വരുന്നത്‌. കവിത നന്നായില്ല പ്രണയം ശരിക്കും അനുഭവിപ്പിക്കാന്‍ ആയിട്ടില്ല നന്ദനക്ക്‌. പരസ്പരബന്ധമില്ലാത്തതുപോലെ കുറെ വരികള്‍ എന്നേ തോന്നിയുള്ളു... നന്നാവും... എഴുത്തും വായനയും തുടരുക...

  ReplyDelete
 23. മനസ്സിന്റെ ഓറ്മചെപ്പിൽ ഒന്നു തിരയൂ കണ്ടെത്താതിരിക്കില്ല.

  ReplyDelete
 24. എന്നാലും അയാൾ നന്ദനേടെ ആരായിരുന്നു...?

  ReplyDelete
 25. അത്ര പ്രണയപരവശയായൊന്നും തോന്നുന്നില്ല ..കേട്ടൊ

  ReplyDelete
 26. ഏകതാര വായനക്ക് നന്ദി അറിയിക്കുന്നു, എല്ലാം വഴങ്ങണ്ടേ!!

  maithreyi വായനക്ക് നന്ദി അറിയിക്കുന്നു, ന്റെ അമ്മോ? ഓരോ വരികളേ!!

  ramanika വായനക്ക് നന്ദി അറിയിക്കുന്നു

  പട്ടേപ്പാടം റാംജി വായനക്ക് നന്ദി അറിയിക്കുന്നു, എല്ലാമൊരി കോപ്പിപേസ്റ്റ് അല്ലേ!!! രഘുനാഥന്‍ വായനക്ക് നന്ദി അറിയിക്കുന്നു, അതെന്നെ ഞാനും പറഞ്ഞേ.

  ഗിരീഷ്‌ എ എസ്‌ വായനക്ക് നന്ദി അറിയിക്കുന്നു, ഇഷ്ടമാകാത്തത് സൂന്യമാണെന്നാണോ ഉദ്ദേശിച്ചത്.

  സന്തോഷ്‌ പല്ലശ്ശന വായനക്ക് നന്ദി അറിയിക്കുന്നു, ആദ്യായിട്ട് വരുമ്പൊ ഇങ്ങനെയൊക്കെയാ പറയുക സുഖിപ്പിച്ച് കിടത്തണ്ടെ പല്ലശ്ശന, പരസ്പരബന്ധമില്ലാത്ത വരികളെ ഒന്ന് ബന്ധഇപ്പിക്കനൊരു ശ്രമനടത്തി വിജയിച്ചില്ല അല്ലേ!! സാരല്ല അടുത്തതിലും അതിന്റെ അടുത്തതിലും പിന്നെ അതിന്റെ അടുത്തതിലും അങ്ങനെ അങ്ങനെ മെല്ലെ മെല്ലെ ശ്രമം നടത്താം. എന്നാളും മഹാകവികളുടെ വരവ് മോശായില്യ.

  nasser വായനക്ക് നന്ദി അറിയിക്കുന്നു, തിരയുന്നു. കണ്ടെത്തുമായിരിക്കും.

  വീ കെ വായനക്ക് നന്ദി അറിയിക്കുന്നു, അതെന്നെ ഞാനും ചോദിച്ചത്.

  ബിലാത്തിപട്ടണം വായനക്ക് നന്ദി അറിയിക്കുന്നു, മനസ്സിൽ പ്രണയം ഇത്തിരിയെങ്കിലും കൊണ്ട് നടക്കണം എന്നാലല്ലേ മനസ്സിലാവൂ.

  ReplyDelete
 27. നന്ദന മഹാകവി എന്നൊക്കെ വിളിച്ച്‌ കളിയാക്കിയത്‌ എനിക്കിഷ്ടായി... ഞാന്‍ അങ്ങേയറ്റത്തെ സത്യസന്ധമായാണ്‌ താങ്കളുടെ കവിതയ്ക്ക്‌ കമെന്‍റ്‌ ഇട്ടത്‌ (എവിടേയും അതുതന്നെയാണ്‌ ഞാന്‍ ചെയ്യാറ്‌ തുടര്‍ന്നും...) ഇഷ്ടായില്ലെന്നു തോന്നുന്നു.... എന്‍റെ വെറും തോന്നലാവും ല്ലേ....

  ReplyDelete
 28. സിമ്പിള്‍ വരികള്‍ ,അതാണ്‌ എനിക്കിഷ്ട്ടം .കാരണം ,ഞാന്‍ വെറും സാധാരണക്കാരന്‍ .

  ReplyDelete
 29. simple lines,humble thoughts!pranayathinte oru kaaryam,ethra paranjaalum,engane paranjaalum kelkaan oru sukham thanne.

  ReplyDelete
 30. "എന്നിട്ടും ഞാനിന്നുമോര്‍ക്കുന്നു
  പ്രിയനേ നീ എനിക്കാരായിരുന്നു "


  അതുശരി. ആരാണന്നറിയാതെയാണോ "പ്രിയനെ"..എന്നും വിളിച്ച് ഇത്ര നാളും പുറകെ നടന്നത്?
  ങും..എല്ലാം മനസ്സിലായി..ചതിയില്‍‌പ്പെട്ടു അല്ലേ?

  ReplyDelete
 31. കടമ്പുമരത്തിന്റെ ചുവട്ടില്‍ രാധ ഇന്നും മിഴിയടക്കാതെ.
  ഗോപികേ, നിന്റെയീ ചിരകാല വിരഹത്തിരുനാളി-
  ലുറയുന്ന കനിവായി കാവ്യമായറിയുന്നു ഗോപികേ.(അയ്യപ്പപ്പണിക്കര്‍-ഗോപികാദണ്ഡകം.)

  ReplyDelete

Comments to posts older than 30 days will be moderated for spam.