പ്രണയമാസമേ നിനക്കു വന്ദനം

പ്രണയമാസമേ നിനക്കു വന്ദനം
പ്രണയാര്‍ദ്രമാം മനസ്സിന്റെ
ഓര്‍മ്മ ചെപ്പിലേക്ക് കയറാനായ്
പടവുകള്‍ തിരയുന്നവര്‍ക്ക്
നീയുമൊരു സുകൃതം. .
ഒളിച്ചിരിക്കുമോര്‍മ്മകള്‍ തഴുകി
വരുമൊരാ മാസമേ
നിനക്കു വന്ദനം. .
പുതുപ്രണയങ്ങളേ ഓമനിച്ചു
വളര്‍ത്തുന്നവര്‍
നിന്റെയീ പതിനാലിലെ പ്രസരിപ്പ്
ആടിതിമിര്‍ത്താഹ്ലാദിക്കുന്നു. .
പ്രായപൂര്‍ത്തിയാകുമുമ്പേ
ബിസ്സ്നസ്സുകാര്‍ നിന്നെ
തോളിലേറ്റി വഞ്ചിക്കുമീ-
പ്രണയ ജോഡികളെ. .
അഭിവാദ്യമര്‍പ്പിക്കാനായ്
കടകള്‍ കയറിയിറങ്ങുന്ന വര്‍ക്കായ്
ഒരു വാക്ക്..........
“പ്രണയിക്കുക ഈ ഒരു മാസമെങ്കിലും.“ .
അച്ചുകള്‍ നിരത്തി പ്രണയിപ്പിക്കുന്നവരേ
യുവപ്രണയാത്മാക്കളെ
ചതിക്കുഴിയില്‍ വീഴ്ത്തല്ലേ!! .
പ്രണയാത്മാക്കള്‍ പാറിനടക്കുന്ന
നിന്റെയീ മടിത്തതട്ടില്‍
ഞാനൊന്ന് തലചായ്ക്കട്ടെ!!
ആശയുണ്ടെനിക്ക് കാണാനാ-
പ്രണയജോഡികളുടെ
മതിമറന്ന സന്തോഷം
ആശിച്ചുപോയീ ഞാനും
ഈ മാസത്തിലെങ്കിലും
ഒരു പ്രണയം കിളിര്‍ത്തെങ്കില്‍!!
പ്രണയത്തെ തലോടി
ആശയടഞ്ഞെങ്കില്‍!! .
പ്രണയ മാസമേ നിന്റെയീ-
തിരക്കിനിടയിലും
നിന്നെ ഞാനൊന്നാത്മാര്‍ഥമായി
പ്രണയിക്കട്ടെ!!! .
നൂറുനൂറായിരം പുതുആശകള്‍ വിരിയുമീ
പ്രണയമാസമേ
നിനക്കു പ്രണാമം.

30 comments:

 1. ഈ പ്രണയമാസത്തിലെങ്കിലും നമുക്ക് പ്രണയിക്കാം

  ReplyDelete
 2. പ്രണയിക്കട്ടെ!!! പ്രണയിക്കട്ടെ!!! പ്രണയമാസമേ പ്രണാമം..!!!

  ReplyDelete
 3. പ്രണയിക്കട്ടെ ,പ്രണയമാസങ്ങളില്ലെങ്കിലും യുഗങ്ങളോളം...

  ഷാജി ഖത്തര്‍.

  ReplyDelete
 4. നമുക്ക് മുന്നില്‍ മഴ മഞ്ഞായി,,,,,
  നേര്‍ത്ത കുളിരുള്ള മഞ്ഞു,,
  ഇപ്പോല്‍ ഇറ്റുന്ന ഓരോ തുള്ളിയിലും
  നീ സാനിധ്യമാകുന്നു,,,
  പ്രണയത്തിന്റെ കുളിരുള്ള
  മഴയുമ്മകള്‍ തരുന്നു,,,,
  എന്റെ മഴ നിനക്കായ്‌ ,
  മൗനത്തിന്റെ തേങ്ങലുകളും,
  തണുപ്പിന്റെ മൗനവും,
  നീര്‍കുമിളയിലെ പ്രപഞ്ചവും,
  ഒക്കെ നിനക്കായ്
  ഒപ്പം നേര്‍ത്ത മഴയായി
  ഞാനും,,,,,,,,,,,

  നൂറുനൂറായിരം പുതുആശകള്‍ വിരിയുമീ
  പ്രണയമാസമേ
  നിനക്കു പ്രണാമം.

  ReplyDelete
 5. ഒരു വക്ക്..........ആണോ അതോ വാക്കോ

  ReplyDelete
 6. ഈ പ്രണയം ഒരു പ്രണയദിനം കൊണ്ട് അവസാനിപ്പിക്കരുത്, ജീവിതകാലം മുഴുവൻ വേണം.

  ReplyDelete
 7. പ്രണയദിനം കൊണോടൊരു ഗുണം
  ഇതുപോലെ കുറച്ചു നല്ല പോസ്റ്റുകള്‍


  പ്രണയമാസമേ നിനക്കു വന്ദനം!!!!!

  ReplyDelete
 8. പ്രണയത്തിനു പ്രണയ ദിനമോ മാസമോ ആവശ്യമില്ല.

  ReplyDelete
 9. ഇത് ഞാന്‍ ഇവിടെ ഇന്നലെ ഇങ്ങനെതന്നെ വായിച്ചിരുന്നു നന്ദന..

  എനിക്ക് കവിത അത്ര വശമില്ലാത്ത സംഭവമാണ്.. എന്നിട്ടും കുറേയൊക്കെ മനസ്സിലായി.. ഒരു നിഗമനത്തില്‍ എത്താന്‍ പക്ഷേ സാധിക്കുന്നില്ല.. എന്റെ ചിന്തകള്‍ ഇപ്പോഴും ചുറ്റിത്തിരിയുന്നത് എന്തിനും അതീതമായ പ്രണയത്തെയാണ്.. അതിന് വലന്റയിന്‍സ് ഡേ ഒരു ഗുണമോ ദോഷമോ ആയിത്തീരുന്നില്ല എന്നത് മാത്രമാണ് എനിക്ക് പറയുവാനുള്ളത്.. അതുകൊണ്ട് തന്നെ കപടസദാചാരവാദത്തോട് എനിക്ക് അത്ര താല്പര്യമില്ല.. എന്റെ കാഴ്ചപ്പാടില്‍ പ്രണയം ഏത് കാലത്തും ഏത് ദേശത്തും ഏത് അവസ്ഥയിലും ഏത് ഭാഷയിലും പ്രണയം തന്നെയാണ്. അതിന് ഇന്ന് ഈ നിമിഷം വരെ മാറ്റമുണ്ടായിട്ടില്ല. നാളെ ഒരു മാറ്റമുണ്ടാവുമെന്നും ഞാന്‍ ചിന്തിക്കുന്നില്ല. കാരണം ആത്യന്തികമായി എല്ലാ മനുഷ്യരും ഹൃദയമുള്ളവരാണ്; അതായത് ഉള്ളിന്റെയുള്ളില്‍ എല്ലാവരും പച്ചയായ മനുഷ്യര്‍ തന്നെയാണെന്ന്..

  ReplyDelete
 10. പ്രണയ മാസമേ നിന്റെയീ-
  തിരക്കിനിടയിലും
  നിന്നെ ഞാനൊന്നാത്മാര്‍ഥമായി
  പ്രണയിക്കട്ടെ!!! .

  Pranayamaasathe pranayikkuka, nalla prayogam... pakhse ee pranayamaasavum pranayadinavum, aathmaarthamallatha pranayangaludethalle....

  ReplyDelete
 11. ശല്യം കാരണം ഞാനും എടുത്തു ഒരു മുന്‍കരുതല്‍

  ReplyDelete
 12. ഖാന്‍പോത്തന്‍കോട്‌
  വായനക്ക് നന്ദി നമുക്കൊന്നായ് പ്രണയിക്കാം ............................................................................................... shaji വായനക്ക് നന്ദി ഈ മാസത്തിലെങ്കിലും പ്രണയിക്കാത്തവരോടാണ് എനിക്കു പരിഭവം ......................................................................................... LUTTAPPI വായനക്ക് നന്ദി ഈ പ്രണയാക്ഷരങ്ങൾ ഒരു പോസ്റ്റായി പ്രസവിക്കാമായിരുന്നില്ലേ?? ......................................................................................... എറക്കാടൻ വളരേ ശ്രദ്ധയോടെയുള്ള വായനക്ക് വളരേ നന്ദി തിരുത്തിയിട്ടുണ്ട്. ......................................................................................... mini//മിനി വായനക്ക് നന്ദി തീർച്ചയായും ഉണ്ടാവും പ്രണയമില്ലെങ്കിൽ ഞാനും ഉണ്ടാവില്ല!!! ......................................................................................... ramanika വായനക്ക് നന്ദി ഇങ്ങനെ എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. ......................................................................................... പട്ടേപ്പാടം റാംജി വായനക്ക് നന്ദി താങ്കളേപോലെ എന്നും പ്രണയമുള്ളവർക്ക് ഒരു ദിനത്തിന്റെയോ മാസത്തിന്റേയോ ആവശ്യമില്ല. ഈ ഒരു ദിവസമെങ്കിലും പ്രണയൈക്കാത്തവരേ കുറിച്ച് എന്തു പറയുന്നു? ......................................................................................... ചന്ദ്രകാന്തന്‍ വായനക്ക് നന്ദി താങ്കൾ പറയുന്നത് ശരിയാണ് പക്ഷെ ജീവിതത്തിൽ ഇത്തിരിപ്പോലും പ്രണയിക്കാത്ത മസ്സിൽ പിടുത്ത/ മൂരാച്ചികൽക്ക് ഈ ഒരു ദിവസം നിമിത്തമായാൽ ഈ ദിവസത്തിന്റെ മൂല്യം എത്രയായിരിക്കും ചിന്തിച്ചിട്ടുണ്ടോ?? ......................................................................................... ANITHA HARISH വായനക്ക് നന്ദി (അനിതയുടെ മിക്ക ലേഖനങ്ങളും കവിതകളും ഞാൻ വായിക്കാറുണ്ട്. പക്ഷെ അനിതയേ മറ്റ് ബ്ലോഗുകളിൽ എവിടേയും കാണാറില്ല, അത്കൊണ്ട് തന്നെ മനപ്പൂർവ്വം ഒരു ലിങ്ക് കൊടുത്തതായിരുന്നു) അങിനെയാണോ അനിത!! പ്രണയിക്കുന്നവർക്ക് പ്രത്യേക മാസത്തിന്റേയോ ദിവസത്തിന്റേയോ ആവശ്യമില്ല!! പക്ഷെ പലർക്കും സ്റ്റാർട്ടിങ്ങ് ട്രബിൽ ഇല്ലാതാക്കുന്നത് ഈ ദിനമാണ്. ഈ ദിനത്തിലും പ്രണയിക്കാത്തവരേ നമ്മെളെന്ത് വിളിക്കണം. അത്കൊണ്ടാണ് ഈ മാസത്തെ ഞാൻ പ്രണയിച്ചു പോയത്.

  ReplyDelete
 13. ഹഹഹ... നന്ദന.. ജീവിതത്തില്‍ ഒരിക്കല്‍ പോലും പ്രണയിക്കാത്ത ഒരു മനുഷ്യനും ആദിപിതാവായ ആദത്തിന്റെ കാലം മുതല്‍ ഉണ്ടായിട്ടില്ല.. ഞാന്‍ ഇതുവരെ പ്രണയിച്ചിട്ടില്ല എന്ന് പറയുന്നവന്‍ അവന്റെ ആത്മാവിനെ കരിമ്പടമിട്ട് മൂടുകയാണ്.. മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ദൈവം പ്രണയവും രക്തത്തില്‍ കലര്‍ത്തി വിടുകയാണ് ചെയ്യുന്നത്. സന്തോഷവും ദുഖവും പോലെ തന്നെ പ്രണയവും ഒരു വികാരമാണ്. അത് തുറന്ന് സമ്മതിക്കുന്നതിന് ഈ മൂരാച്ചികള്‍ക്ക് എന്താണ് ഇത്ര മടി..?? വലന്റയിന്‍സ് ഡേ ആഘൊഷിക്കണമെന്നോ വേണ്ടെന്നോ ഞാന്‍ പറയില്ല.. അതിന്റെ പേരില്‍ ഒരുപാട് കച്ചവടക്കാര്‍ക്ക് ലാഭമുണ്ടാവുന്നു എന്നും സമ്മതിക്കുന്നു. പക്ഷേ അത് ശുദ്ധഭോഷ്ക്കാണെന്നൊക്കെ പറഞ്ഞാല്‍ അത് കണുമടച്ച് വിശ്വസിക്കുവാന്‍ പറ്റില്ല. അതിനും ചില നന്മകളൊക്കെയുണ്ട്. നന്ദന പറഞ്ഞത് പോലെ സ്നേഹം സംഭവിക്കുവാന്‍ അധികം സമയമൊന്നും വേണ്ട.. അതിന് ഒരു വാലന്റയിന്‍സ് ഡേ നിമിത്തമാവുന്നുവെങ്കില്‍ അത്രയും സന്തോഷം. (സദാചാരത്തിന്റെ അപ്പോസ്തലന്മാര്‍ കേള്‍ക്കണ്ട.)

  ReplyDelete
 14. @ ചന്ദ്രകാന്തന്‍,
  ചന്ദ്രണ്ണാ.... ഉമ്മ...ഉമ്മ... ഉമ്മഹ്

  ReplyDelete
 15. കൂതറയ്ക്ക് തിരിച്ചും ഉമ്മ.. ഒരായിരം മാദകപ്രണയത്തിന്റെ ഉമ്മ..

  ReplyDelete
 16. നൂറുനൂറായിരം പുതുആശകള്‍ വിരിയുമീ
  പ്രണയമാസമേ
  നിനക്കു പ്രണാമം

  ReplyDelete
 17. നന്ദന,
  രണ്ടാമത്തെ വരി ഒന്നും മനസ്സിലാകുന്നില്ല."പ്രണയാര്‍ദ്രം"എന്നാണോ ഉദ്ദേശിക്കുന്നത് ?
  പിന്നെ;സായ്പ്പു പറയുന്ന മാസത്തിലേ പ്രേമിക്കാവൂ എന്ന് വിചാരിക്കുന്നത് മോശമല്ലേ?
  -ദത്തന്‍

  ReplyDelete
 18. പ്രണയം മനസ്സിൽ ഉണരേണ്ട മ്രുതുവികാരം. എന്തോ.. ആ പ്രണയം ഇന്ന് ബുദ്ധിയിൽ ഉതിച്ച് ഉപാധി വെക്കുന്നു എന്നുമാത്രം .

  ReplyDelete
 19. പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
  പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിവസം !
  പണം കൊടുത്താലെങ്കിലും കിട്ടിടുമോയാദിനം
  പ്രണയം സുലഭം ? ശാശ്വതമായേനിക്കു മാത്രം ???

  ReplyDelete
 20. പ്രത്യേകിച്ച് മാസമോ ദിവസമോ നോക്കാതെ എല്ലാ ദിവസവും പ്രണയം നിലനിര്‍ത്താനാകട്ടെ.

  ReplyDelete
 21. ചന്ദ്രകാന്തന്‍ മനുഷ്യനെ ഉണ്ടാക്കിയപ്പോൾ ദൈവം പ്രണയം ഉരുട്ടികൊടുത്തത് എനിക്കറിയില്ല, വളരേ നന്മകളുള്ള ഈ പ്രണയദിനത്തിൽ താങ്കളും പ്രണയിച്ചോളൂ (എന്നെയല്ല) ...............................................................................................ഹാഷിം , ചന്ദ്രകാന്തന്‍ രണ്ട്പേർക്കും ഞാനൊരു ഉമ്മൂമ്മ തന്നാലോ !!,ഇഷ്ടാവോ??? ആവോ??......................................................................................... റ്റോംസ് കോനുമഠം വായനക്ക് നന്ദി താങ്കൽക്കും പ്രണാമം. ......................................................................................... dethan വായനക്ക് നന്ദി മറ്റിയിട്ടുണ്ട്, മലയാളം വലിയ പിടുത്തമില്ലാത്തതിന്റെ ഓരോ പൊല്ലാപ്പ്. ഒരുമാസവും ഒരു പ്രത്യേക ദിവസവും കൊടുത്തിട്ട് പ്രണയിക്കാത്തവരേ എന്ത് വിളിക്കണം. ......................................................................................... പാലക്കുഴി വായനക്ക് നന്ദി പ്രണയം ബുദ്ധിയിൽ ഉതിക്കുന്നത്കൊണ്ടായിരിക്കും ഈ ലൌ ജിഹാദൊക്കെ? അല്ലേ!! ......................................................................................... ബിലാത്തിപട്ടണം വായനക്ക് നന്ദി മഷേ കവിത കൊള്ളാം ഒരു പോസ്റ്റിങ്ങു പോരട്ടേ!!! ......................................................................................... ശ്രീ വായനക്ക് നന്ദി പ്രത്യേകം എന്നതിന്റെ മറുപടി ഒരുപാട് പറഞ്ഞു ശ്രീ ഇനി വയ്യ!! ഈ പ്രണയം എന്നും നിലനിലക്കട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 22. നന്ദന,

  പ്രണയിക്കാൻ പ്രത്യേകിച്ചൊരു മാസമോ ദിവസമോ വേണോ? എന്തൊ എനിക്ക് തൊന്നുന്നില്ല. എന്നിലെ പ്രണയം അത് എന്നുമുണ്ട്.. ഷാജഹാന്റെ താജ്മഹൽ പോലെ..

  ReplyDelete
 23. valare nannaayittundu.... aashamsakal.....

  ReplyDelete
 24. അയ്യോ.. എന്റെ കമന്റാരു ഡിലീറ്റി??[:O]

  ReplyDelete
 25. മനസ്സിലായി കമന്റ് എവിടെപ്പോയെന്ന്..
  ഞാന്‍ പറഞ്ഞ ഒരു കാര്യം പ്രാവര്‍ത്തികമാക്കിക്കണ്ടതില്‍ സന്തോഷം.(സംഗതി മുഖം മൂടിയാണെന്ന് അറിയാമെങ്കിലും.)

  ReplyDelete
 26. ദിനവും ആഴ്ചയും മാസവും നോക്കാതെ എല്ലാവരും പ്രണയിച്ചിരുന്നെങ്കില്‍ .....
  കഴിഞ്ഞില്ലെങ്കില്‍ പ്രണയമാസത്തെയെങ്കിലും പ്രണയിക്കാന്‍ ശ്രമിക്കാം ..
  അല്ലേ..

  ReplyDelete
 27. നന്ദന,ഞാന്‍ നേരത്തേ കമന്റിട്ടിരുന്നു-കാണാനില്ല.
  പ്രണയിനിയ്ക്ക് ആശംസകള്‍

  ReplyDelete
 28. പ്രണയം എല്ലാവർക്കും എപ്പോഴും ഉണ്ടാകും...
  അത് കൊല്ലത്തിലൊരിക്കൽ ആക്കുന്നതിനോട് യോജിപ്പില്ല.. സായിപ്പന്മാർക്ക് അതാവാം...
  നമ്മൾക്ക് പറ്റുമോ...?
  ജീവിത കാലം മുഴുവൻ വേണ്ടതല്ലെ...?

  ReplyDelete
 29. നന്നായിട്ടുണ്ട് ആശയവും വാക്കുകളും. പക്ഷെ ഇടക്കെന്തൊക്കെയോ മുഴച്ചു നില്‍ക്കുന്ന പോലെ. "പ്രായപൂര്‍ത്തിയാകുമുമ്പേ
  ബിസ്സ്നസ്സുകാര്‍ നിന്നെ
  തോളിലേറ്റി വഞ്ചിക്കുമീ-
  പ്രണയ ജോഡികളെ." പോലെ അങ്ങോട്ട്‌ കൂടിചെരുന്നില്ല. പിന്നെ മുഴുവന്‍ വായിച്ചപ്പോള്‍ പ്രണയ ദിനത്തിന് അനുകൂലമോ പ്രതികൂലമോ എന്ന് മനസ്സിലായില്ല. "നൂറുനൂറായിരം പുതുആശകള്‍ വിരിയുമീ
  പ്രണയമാസമേ
  നിനക്കു പ്രണാമം. " എന്നും "അച്ചുകള്‍ നിരത്തി പ്രണയിപ്പിക്കുന്നവരേ
  യുവപ്രണയാത്മാക്കളെ
  ചതിക്കുഴിയില്‍ വീഴ്ത്തല്ലേ" എന്നും ഒരേ സമയം കാണുന്നു.

  ReplyDelete

Comments to posts older than 30 days will be moderated for spam.