ഒരു വേഴ്ചാ യന്ത്രം

ഞാനൊരു വേഴ്ചാ യന്ത്രം,
എപ്പോഴും സോപ്പിട്ട് വെളുപ്പിച്ച്
എണ്ണയിട്ട് മിനുസപ്പെടുത്തി വെക്കണം.
ഗ്രന്ഥങ്ങള്‍ പലതും മാറി മാറി മറിച്ചു നോക്കി
എവിടേയും കണ്ടില്ല ഞാന്‍
സ്ത്രീയുടെ സാമൂഹ്യനീതി.
കണ്ടതൊക്കെയും
എങ്ങനെ വേഴ്ചകളില്‍
നവംനവങ്ങളാമനുഭൂതികള്‍
പകര്‍ന്നു നല്‍കണമെന്നുമാ‍ത്രം.
ഈ വേഴ്ചാ യന്ത്രത്തില്‍
മിനുക്കുപണികള്‍ നടത്താന്‍
ഏവരുമുത്സാഹികള്‍
ബസ്സിലും, ടാക്കീസിലും
എന്തിന് ബ്ലോഗില്‍ പോലും.

84 comments:

  1. ലോകത്തിന്റെ നിലനില്‍പ്പ്‌ ഈ വേഴ്ച്ചയിലല്ലേ ? അനുഭൂതികള്‍ പരസ്പരം പങ്കവേക്കപെടുകയല്ലേ ? വേഴ്ചയും അനുഭൂതിയും നിലനിര്‍ത്തി കൊണ്ടുതന്നെ സ്ത്രീ നീതിക്ക് വേണ്ടി അന്വേഷണം തുടരട്ടെ .....തുടരാം ....ബസ്സിലും ടാക്കീസിലും ബ്ലോഗിലുമുള്ള മിനുക്ക്‌ പണികളും അവസാനിപ്പിക്കാന്‍ നമുക്ക് ഒന്നായി ശ്രമിക്കാം . ഉഗ്രന്‍ കവിത .

    ReplyDelete
  2. എവിടേയും കണ്ടില്ല ഞാന്‍
    സ്ത്രീയുടെ സാമൂഹ്യനീതി.
    അനീതി ഉള്ളിടത് സോഭാവികാമായും ഉണ്ടാവുന്ന അഗ്നി സ്ഫുലിംഗം ആണീ കവിത..
    തീഷ്ണമായ അമര്‍ഷം ഇത്ര ഊക്കോടെ പറയാന്‍ നിങ്ങള്‍ അത്ര മാത്രം നീതികെടിന്നു ഇരയായോ ?

    ReplyDelete
  3. കാഴ്ചയിലും വേഴ്ചയിലും യന്ത്രമെങ്കില്‍
    എന്തിനു ശ്വാസവും ജീവനും
    വര്‍ത്തമാനവും പ്രതികരണവും

    ReplyDelete
  4. കവിത എന്ന നിലയില്‍ ഇവിടെ കുറിച്ചിട്ട വരികള്‍ സാമാന്യത്തിലും കുറഞ നിലവാരമേ പുലര്‍ത്തുന്നുള്ളൂ എന്നു പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. എന്നാല്‍ അതിലൂടെ കവിയത്രി പറയാന്‍ ശ്രമിയ്ക്കുന്ന ആശയത്തോട് പൂര്‍ണ്ണമായും യോജിയ്ക്കുന്നു. പുരുഷ കാമകളുടെ തേര്‍ ചക്രങളില്‍പെട്ട് ചതഞരഞ് ഇല്ലാതാവുന്ന പെണ്‍ സ്വത്വത്തിന്‍റെ നിലവിളികള്‍‍ ചരിത്രത്തിന്‍റെ അടരുകളില്‍ നിന്നും നിരന്തരം ഉയരുമ്പോഴും ആണ്‍കോയ്മത്തത്തിന്‍റ് അധികാര ഭ്രാന്തിനു തരിമ്പും ഇളക്കമില്ലെന്നത് സങ്കടകരമാണു. പുരുഷന്‍റെ 'നേരമ്പോക്കിനു' (വി.കെ.എന്നിനോട് കടപ്പാട്) വേണ്ടി തേച്ച് കുളിപ്പിച്ച് എണ്ണയിട്ടു മിനുക്കി ഒരുക്കി നിര്‍ത്തേണ്ട് വെറുമൊരു മാംസ പിണ്ഡമാണു പെണ്ണെന്ന ആശയത്തെ നിരന്തരം പുനരുല്പാദിപ്പിക്കുന്ന നമ്മുടെ പുരാവൃത്തങളും, മതങളും, കലാ സാഹിത്യ മണ്ഡലങളുമെല്ലാം അപനിര്‍മ്മിച്ചു കൊണ്ടു മാത്രമേ പെണ്ണിനു അവളിലെ വ്യക്തിയെ വീണ്ടെടുക്കാനും സാമൂഹ്യ നീതിയെ സാധ്യമാക്കാനും കഴിയൂ.

    ReplyDelete
  5. എന്തിന് ബ്ലോഗില്‍ പോലും.


    കൊല..!

    ReplyDelete
  6. താങ്കളുടെ കവിതകള്‍ വായിച്ചു. എഴുത്തില്‍ കുറച്ചു കൂടി വ്യത്യസ്ഥത കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ കൊള്ളാം. ഈ വിഷയങ്ങള്‍ പലരും പലതവണ എഴുതി പുതുമ നഷ്ടപ്പെട്ടവയാണ്. ആശംസകള്‍ നേരുന്നു.

    ReplyDelete
  7. വേഴ്ചാ യന്ത്രം-മുഴുവനായും യോജിക്കിന്നില്ല-സാഹചര്യമനുസരിച്ച് ..

    ReplyDelete
  8. ആശയത്തോടുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു..

    ReplyDelete
  9. "ഞാനൊരു വേഴ്ചാ യന്ത്രം"
    ഈ കാഴ്ചപ്പാട്‌ തെറ്റാണു.

    ReplyDelete
  10. പുതിയ കാലം സ്ത്രൈണത മാത്രമല്ല പൌരുഷവും യന്ത്രങ്ങളായിരിക്കുന്നു..!

    ReplyDelete
  11. ഈ കാഴ്ചപ്പാട് സ്ത്രീകള്‍ തന്നെ കൊണ്ട് നടന്നാല്‍ എങ്ങിനെയാണ് ബാക്കി സമൂഹത്തെ കുറ്റമ പറയാനാവുക.
    ആശയത്തോട് യോജിക്കുന്നില്ല.
    എങ്കിലും പറയാന്‍ ഉദേശിച്ച ആശയത്തോട് നീതി പുലര്‍ത്തുന്ന വരികള്‍

    ReplyDelete
  12. മാനവരാശിയുടെ നിലനില്പ് കുടും‌ബം എന്ന എസ്റ്റാബ്ലിഷ്മെന്റിലും അതിലൊളിഞ്ഞിരിക്കുന്ന വേഴ്ചയിലും കൂടിയാണല്ലോ !
    അപ്പോ പിന്നെ "ബസ്സിലും, ടാക്കീസിലും
    എന്തിന് ബ്ലോഗില്‍ പോലും." ഇതൊക്കെ പരസ്യമായലെന്താ എന്ന് ചിന്തിക്കുന്നവർ കുറയില്ലല്ലോ ..‌

    "എപ്പോഴും സോപ്പിട്ട് വെളുപ്പിച്ച്
    എണ്ണയിട്ട് മിനുസപ്പെടുത്തി വെക്കണം." - ഇങ്ങനെ ആരെങ്കിലും ആരെയെങ്കിലും നിർ‌ബ്ബന്ധിച്ചിട്ടാണോ (എന്തോ ) .ആണെങ്കിൽ പ്രതികരിക്കാൻ വൈകരുത് .
    ആരും അബലരല്ല , പ്രതികരിക്കുക പ്രതികരിക്കേണ്ട സമയത്ത് ,ശക്തരാകുക ...
    താല്പര്യമുള്ളവർ താല്പര്യമുള്ള വിഷയത്തിൽ പലതും എഴുതിവച്ചിട്ടുണ്ടാകാം .ഇനി ഒരു "സാമൂഹ്യനീതി " വേണമെങ്കിൽ സ്വന്തമായിതന്നെ .....

    ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത വിഷയം .അടുത്തകാലത്തൊന്നും മാറ്റമുണ്ടാകുമെന്നും തോന്നുന്നില്ല

    ReplyDelete
  13. Nannayirikkunnu. Vezhcha yanthrathinmel cheyyanavilla ennane ente viswasam. Manushyathwaparamaaya neethikkuvendi orumichu poradanam.

    ReplyDelete
  14. sm sadique താങ്കളുടെ വായനക്കും അഭിപ്രായങ്ങൾക്കും നന്ദി. ബസ്സിലും ടാക്കീസിലും ബ്ലോഗിലും അനുഭൂതികള്‍ പരസ്പരം പങ്കവേക്കപെടുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല,

    Ashraf Unneen താങ്കളുടെ വായനക്കും അഭിപ്രായങ്ങൾക്കും നന്ദി.
    ഞാൻ ഇരയായത്കൂടി പറഞ്ഞിട്ട് വേണോ, തീവ്രത മനസ്സിലാക്കാൻ!!

    junaith താങ്കളുടെ വായനക്കും അഭിപ്രായങ്ങൾക്കും നന്ദി.
    അതുകൂടി നഷ്ടപ്പെടുത്താം അല്ലേ??

    പറയാതെ വയ്യ താങ്കളുടെ വായനക്കും അഭിപ്രായങ്ങൾക്കും നന്ദി.
    ഇതുമൊരു നിലവാര തകർച്ചയാകാം. 'നേരമ്പോക്കിനു' ഉപയോഗിക്കാത്ത, സാമൂഹ്യനിതിയുള്ള കാലത്തിന് വേണ്ടി പടനയിക്കാം

    കാക്കര താങ്കളുടെ വായനക്കും അഭിപ്രായങ്ങൾക്കും നന്ദി.
    എന്താ താങ്കൽക്ക് ഇങ്ങനെയുള്ള വിഷയങ്ങൾ പരിതിക്ക് പുറത്താണല്ലേ??

    കുമാരന്‍ താങ്കളുടെ വായനക്കും അഭിപ്രായങ്ങൾക്കും നന്ദി.
    ബ്ലോഗിൽ വന്ന് ചിരിച്ചു പോകുന്ന താങ്കൾ ഇങ്ങനെയൊക്കെ മത്രമേ പറയൂ. എന്തായാലും ഒരു ബുക്ക് ഇറക്കിയല്ലോ!! അഭിനന്ദനങ്ങൾ

    വില്ലാര്‍‌‌‌വട്ടം താങ്കളുടെ വായനക്കും അഭിപ്രായങ്ങൾക്കും നന്ദി.
    വിഷയ ദാരിദ്ര്യം

    jyo താങ്കളുടെ വായനക്കും അഭിപ്രായങ്ങൾക്കും നന്ദി.
    ആ സാഹചര്യങ്ങളാണ് ഞാൻ തുറന്ന് എഴുതാൻ ശ്രമിച്ചത്.

    Manoraj താങ്കളുടെ വായനക്കും അഭിപ്രായങ്ങൾക്കും നന്ദി.
    ആശയത്തോട് മാത്രം മതിയോ? പ്രവൃത്തിതലത്തിൽ വേണ്ടേ??

    Kalavallabhan താങ്കളുടെ വായനക്കും അഭിപ്രായങ്ങൾക്കും നന്ദി.
    എന്നാലും കവിത തെറ്റിയില്ലല്ലോ?

    ReplyDelete
  15. ( O M R ) താങ്കളുടെ വായനക്കും അഭിപ്രായങ്ങൾക്കും നന്ദി.
    അതൊരു പ്രാസത്തിന് വേണ്ടിയുള്ള പറച്ചിലായിപ്പോയിട്ടോ!!

    കണ്ണനുണ്ണി താങ്കളുടെ വായനക്കും അഭിപ്രായങ്ങൾക്കും നന്ദി.
    ഈ കാഴ്ചപ്പാടുകൾ എങ്ങനെയുണ്ടാകുന്നു എന്ന് മനസ്സിലാക്കിയിരുന്നോ? ആശയത്തോടും വരികളോടും ഞാൻ നീതിപുലർത്താൻ ശ്രമിച്ചപ്പോൾ, താങ്കൾ ആശയത്തോട് പോലും യോജിക്കുന്നില്ല. ഞാനെന്ത് ചെയ്യും?

    ജീവി കരിവെള്ളൂര്‍ താങ്കളുടെ വായനക്കും അഭിപ്രായങ്ങൾക്കും നന്ദി.
    അപ്പോൾ ജിവി പറഞ്ഞുവരുന്നത് എല്ലായിടത്തുംവെച്ച് തലമുറയുണ്ടാക്കമെന്നാണോ? ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത വിഷയത്തിൽ "സാമൂഹ്യനീതി" വേണമെങ്കിൽ സ്വന്തമായിതന്നെ ...............ഇങ്ങനെ കുറേകുത്താനാണോ ഉദ്ദേശിച്ചത്.

    samyogee താങ്കളുടെ വായനക്കും അഭിപ്രായങ്ങൾക്കും നന്ദി.
    പോരാടണം.

    ReplyDelete
  16. താങ്കൾ‌ ഞാൻ ഉദ്ദേശിച്ചതിൽ നിന്നും മാറിയാണ് മനസ്സിലാക്കിയതെന്ന് തോന്നിയത് കൊണ്ട് വീണ്ടും ഇവിടെ കമന്റേണ്ടി വന്നിരിക്കുന്നു . "അപ്പോൾ ജിവി പറഞ്ഞുവരുന്നത് എല്ലായിടത്തുംവെച്ച് തലമുറയുണ്ടാക്കമെന്നാണോ?" എന്നല്ല ,അങ്ങനെ കരുതിയിരിക്കുന്നവർ ധാരാളമുണ്ടെന്നതിന്റെ തെളിവുകളാണല്ലോ നിത്യവും കേൾക്കുന്ന വാർ‌ത്തകൾ നല്കുന്നത് .മനുഷ്യന്റെ വിവേകബുദ്ദി മറ്റു പലജീവികളോടും സമാനമായി എന്ന് തോന്നുന്നു ഈയൊരു കാര്യത്തിൽ (മറ്റു പല ജീവികളും അടച്ചുറപ്പിച്ച മുറികളിലല്ല കാര്യം സാധിക്കുന്നത് )
    ""സാമൂഹ്യനീതി" വേണമെങ്കിൽ സ്വന്തമായിതന്നെ ...............ഇങ്ങനെ കുറേകുത്താനാണോ ഉദ്ദേശിച്ചത്." ക്ഷമിക്കുക .കുത്തി ബുദ്ദിമുട്ടേണ്ട .സാമൂഹ്യനീതി ഇനിയെഴുതിയാൽ വരുന്ന തലമുറയ്ക്ക് ഉപയോഗപ്രദമായെങ്കിൽ അത്രയും നല്ലത് .ശ്രമിച്ച് നോക്കൂ .സ്ത്രീക്കു വേണ്ടി സ്ത്രീ എഴുതിയാൽ അതിൽ പുരുഷമേധാവിത്വം കടന്നുകയറാൻ സാധ്യത് കുറവല്ലേ.ഇന്നു വരെ എഴുതപ്പെട്ടവയിലധികവും ആ വകയായിരുന്നല്ലോ .


    "മനസിൽ കുറ്റബോധം തോന്നിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും ..." . ഇങ്ങനെ പറയുന്നത് ശരിയാണോ .ചെയ്യുന്ന കാര്യങ്ങളിൽ കുറ്റബോധം തോന്നാത്തത് കൊണ്ട് അറിയില്ല (യന്ത്രമെന്ന് പറഞ്ഞതുകൊണ്ട് ഉദ്ദരിച്ചതാണേ )

    ReplyDelete
  17. സ്വയം അവമതിക്കപ്പെടുന്നു !!

    ReplyDelete
  18. ഒരു വലിയ സത്യം വിളിച്ചുപറഞ്ഞതിന് അഭിനന്ദനങ്ങൾ,,,
    പിന്നെ ആ യന്ത്രത്തിന് പ്രതികരിക്കാൻ പറ്റിയ തലച്ചോറുണ്ടെന്ന് യന്ത്രത്തിനെങ്കിലും തിരിച്ചറിവുണ്ടായാൽ നല്ലത്.

    ReplyDelete
  19. കവിത നന്നെല്ലെങ്കിലും ആ‍ശയം പ്രകടിപ്പിച്ചത് വ്യക്തമായും അറിയുന്നൂ....
    ലോകത്തിൽ മറ്റേതൊരു സമൂഹത്തേക്കാളും മലയാളികളാണെന്ന് തോന്നുന്നു സ്ത്രീയെ വെറും ഒരു വേഴ്ച്ചായുപകരണമായി കാണുന്നത്....

    നമ്മുക്ക് എന്തുകൊണ്ട് അടുത്തടുത്തസീറ്റിൽ ഒരാണിനും,പെണ്ണിനും ബസ്സിലോ,തീയ്യറ്ററിലോ വെറും മിത്രങ്ങളായി/മറ്റൊരു വ്യക്തിയായി, ഇരിപ്പിടം പങ്കുവെക്കുവാൻ സാധിക്കാത്തത് ?

    രാത്രി ഒറ്റക്ക് എന്തുകൊണ്ട് ഒരു വനിതക്ക് നമ്മുടെ നാട്ടിൽ ഒറ്റക്ക് സഞ്ചരിക്കുവാൻ സാധിക്കുന്നില്ല ?
    ...............................?
    ...........................?
    അപ്പോൾ തൊട്ടടുത്തിരിക്കുന്നവന്റേയും,അതുകാണുന്നവന്റേയും,മറ്റും ഞരമ്പുരോഗം തലപൊക്കും !

    അനുഭവങ്ങളായിരിക്കാം പലരെപോലെയും ,നന്ദനയേയും ഇതെല്ലാം വിളിച്ചുപറയിപ്പിച്ചിരിക്കുന്നത്...

    ബൂലോഗത്തിൽ കൂടിയെങ്കിലും നമ്മുക്കേവർക്കും ഈ ചട്ടങ്ങൾ മാറ്റുവാൻ ശ്രമിച്ചുകൂടെ ?

    മാറ്റുവിൻ ചട്ടങ്ങളേ....

    ReplyDelete
  20. ബിലാത്തി പറഞ്ഞതുപോലെ മാറ്റുവിന്‍ ചട്ടങ്ങളെ ...എന്ന് മാത്രമെ ഞാന്‍ പറയുന്നുള്ളു.

    ReplyDelete
  21. സ്ത്രീകള്‍ക്ക് നഷ്ടപെട്ട സാമൂഹിക നീതിക്ക് സ്ത്രീകളും ഒരു പരിധി വരെ കാരണക്കാരാണ് എന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ അത്ര എളുപ്പം പറ്റിലാന്നു തോന്നുന്നുട്ടോ .........

    ReplyDelete
  22. ------ബ്ലോഗില്‍ പോലും.

    ആ വിചാരമുണ്ടായാല്‍ മതി.
    :)

    ReplyDelete
  23. കമ്പോളവത്ക്കരിക്കപെട്ട ഒരു വ്യവസ്ഥയില്‍ സ്ത്രീയുടെ മനസ്സിനേക്കാള്‍ അവളുടെ ശരീരത്തെയാണവശ്യം. ദൃശ്യമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപെടുന്നതും സ്ത്രീ ശരീരമാണ്. സ്ത്രീയെ ഒരു വേഴ്ചാ യന്ത്രമായി കാണുന്നത് ഗ്രന്ഥങ്ങളല്ല. കമ്പോളവത്കൃത വ്യവസ്ഥയും അത് നിലനിര്‍ത്താന്‍ കപട ഫെമിനിസവുമായി ഇറങ്ങിതിരിച്ച പുരോഗമനവാദികള്‍ എന്നവകാശപെടുന്നവരുമാണ്.

    നന്ദന കവിതയിലൂടെ സ്ത്രീകളോടുള്ള മനുഷ്യ സമൂഹത്തിന്റെ നിലപാടുകളുടെ ഒരു സാമാന്യവത്കരണമാണ് ഉദ്ദേശിച്ചതെങ്കില്‍ അതിനോട് എനിക്ക് യോജിപ്പില്ല.

    ReplyDelete
  24. വേഴ്ച്ച അതിമഹത്തരമാണ്.. അത് പക്ഷെ 'അവിഹിതം' ആകുമ്പോഴാണ് പ്രശ്നം.
    പുരുഷനും സ്ത്രീയും തമ്മിലുള്ള ദൈവീകമായ ബന്ധത്തെ ചിലര്‍ കീരിയും പാമ്പും പോലെ ആക്കിതീര്‍ക്കുന്നുണ്ട് . അതും ഒരു പ്രശ്നം തന്നെ...

    ReplyDelete
  25. എനിക്ക് പറയണം എന്നു തോനിയത് ബിലാത്തിപട്ടണം പറഞ്ഞു കഴിഞ്ഞു.

    ReplyDelete
  26. എങ്കില്‍ പിന്നെ ബ്ലോഗ് ഡിലീറ്റി വീട്ടിപോയി ഇരുന്നൂടെ ചേച്ചി?യെന്തൊരു കണ്ടുപിടുത്തം!

    ReplyDelete
  27. നല്ല വരികൾ സ്ത്രിക്ക് എന്നിട്ടും നീതിയുണ്ടോ

    ReplyDelete
  28. ബ്ലോഗില്‍ പോലും!!!!!!

    ReplyDelete
  29. 'പറയാതെ വയ്യാ'തെയും പറഞ്ഞതിനോട്‌ യോജിക്കുന്നു. സ്ത്രീപക്ഷത്തുനിന്നുള്ള നോട്ടം കൃത്യമാണ്‌. ക്രാഫ്റ്റില്‍കൂടി ശ്രദ്ധിക്കുക.

    ReplyDelete
  30. ആശയം നന്നായി, പക്ഷെ അവസാനം ആ നിരാശ വേണ്ട, എന്തിനെയും തകര്‍ക്കാന്‍ പോന്ന പുരുഷത്വം ലോകത്ത് തോല്‍വി അറിഞ്ഞ ഒരേ ഒരു ശക്തിയാണ് സ്ത്രീ, വായനക്കാരുടെ കാഴ്ചപ്പാടുകളെ മാറ്റാന്‍ കഴിയുന്ന വരികള്‍ .. അഭിനന്ദനങ്ങള്‍ .........

    ReplyDelete
  31. മാഷേ , എന്തൊക്കെയോ പറയണം എന്നുണ്ട് . എവിടെ തുടങ്ങണം എന്നറിയില്ല . നിങ്ങള്‍ക്കറിയോ സ്നേഹിക്കാനാണ് ഞാനും ഇഷ്ടപ്പെടുന്നത് . പക്ഷെ ഇന്നെനിക്കു അതിനു കഴിയുന്നില്ല . ജീവിതത്തില്‍ ആത്മാര്‍ഥതയോടെ സ്നേഹിച്ചപ്പോള്‍.......... sorry no comments
    ജീവിതത്തില്‍ പലപ്പോഴും സ്ത്രീയെ ഒരു വേട്ട മൃഗത്തെ പോലെ കണ്ടാല്‍ പോരെ എന്നലോചിട്ടുണ്ട് .( വാക്കുകള്‍ക്കു മൂര്‍ച്ച കൂടുന്നത് , നിങ്ങള്‍ എഴുതിയ വാക്കുകള്‍ക്കും മൂര്‍ച്ചയുള്ളതു കൊണ്ടാണ് .) പക്ഷെ എന്നേ കൊണ്ട് കഴിയില്ല . ചെറുപ്പം മുതലേ ഞാന്‍ പഠിച്ച കുടുംബ മൂല്യങ്ങള്‍ ആവാം അതിനു കാരണം .
    എങ്കിലും പലതിനോടും അമര്‍ഷമുണ്ട് . സ്ത്രീയെ അപമാനിക്കുന്നതിനോടും ....
    നമ്മുടെ ഇന്ത്യ ലൈംഗീകതയുടെ നാടായിരുന്നു . സ്നേഹത്തിലുള്ള ആനന്ദം .
    പക്ഷെ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നത് റേപ് ആണ് .( കല്യാണം കഴിച്ചവര്‍ കാണിക്കുന്നത് പോലും - ഫിഫ്ടി ഫൈവ് - സെവെന്ടി % ).

    അധികം എഴുതുന്നില്ല . എഴുതാന്‍ പോയാല്‍ രണ്ടു പോസ്റ്റ്‌ എഴുതാനുള്ളത് ഉണ്ട് .
    പലതും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ , വല്ലാത്ത മടുപ്പ് തോന്നുന്നു ...

    ReplyDelete
  32. പ്രാപഞ്ചികമായ അനീതികള്‍ മാറ്റത്തിനപ്പുറമല്ലേ....
    വാക്കുകളില്‍ ഒരു തന്റെടിയുടെ ആക്രോശം...

    ReplyDelete
  33. അടുക്കളയില്‍ തേഞ്ഞുതീരുന്ന ഒരു വീട്ടുപകരണമാണ് ഞാന്‍. (സാവിത്രി രാജീവന്‍)
    ഉണര്‍നനിട്ടില്ലവ-
    ലൊരായിരം നെഞ്ഞാല്‍ ചവിട്ടു കൊണ്ടിട്ടും
    ഒരു കുട്ടിചൂല്
    ഒരു നാറത്തെപ്പ്‌-ഞനുങ്ങിയ വക്കു-
    ല്ലൊരു കഞ്ഞിക്കിണ്ണം ഒരട്ടി മണ്ണവള്. (ആറ്റൂര്‍)
    ഇനിയും തങ്ങള്‍ക്കുറ്റ പട്ടുകന്ച്ചുകം നെയ്യാ-
    നനുഭൂതികളുടെ വര്നനൂല്‍ നൂല്ക്കുന്നവര്‍. (ബാലാമണിയമ്മ)
    ഇന്ന് നിന്‍ വിധേയത്വം -വരള്‍ച്ച, ദയനീയ-
    ഖിന്നമാം നില്പ്, ഞരമ്പുന്തിയ കൈത്തണ്ടകള്‍. (കെ. മാധവിയമ്മ.)
    സ്വാര്‍ത്ഥതയുടെ ബന്ധിനിയാണ് ഞാന്‍.
    ചിറകില്ലാത്തവള്‍
    നെറ്റിയില്‍ അമ്പലക്കുറിയില്ലാത്തവള്‍
    മക്കളെപ്പറ്റി ഉള്ക്കണ്ടിതയായവള്‍(മാധവിക്കുട്ടി)
    ഇവള്‍ പെണ്ണ ല്ലയോ? പെണ്ണി-
    ന്നുടയോന്‍ ദുഃഖ:മല്ലയോ?
    പാഴ്വിലക്കുമെടുക്കാത്തോ-
    ന്നള്ളി പെണ്ണിന്റെ ജീവിതം. (സുഗതകുമാരി)
    അമ്മയിങ്ങനെ തിളയ്ക്കുമൊരു
    വേദന, ഉറങ്ങാതെ
    വിങ്ങുമൊരു ദീര്‍ഘമാം പ്രാര്‍ത്ഥന.(അനിത തമ്പി)
    അവന്‍റെ പ്രാതല്‍കിണ്ണത്തില്‍
    എന്‍റെ രാത്രി വിയര്‍ത്തഴുകുന്നു. (സില്‍വിയ പ്ലാത്ത്)
    നീ കൊത്തി മുറിച്ചൊരു മരമാണ് ഞാന്‍. ( അന്ന ആഹ്മത്തോവ )
    നമ്മള്‍ പഴയ വിഷയം തന്നെ .പക്ഷെ പുതിയ രീതിയില്‍ പറയു.
    എല്ലാം തുറന്നു പറയുന്നത് ഫലിതമാണ് (ബര്‍ണാഡ് ഷാ)

    ReplyDelete
  34. അവൾ എന്നും ഒരു ഭോഗൊപകരണം മാത്രം!

    ReplyDelete
  35. കാമാസുത്ര ബെസ്റ്റ് സെല്ലെരായ നാട്ടില്‍ ,സ്ത്രിയെന്ന വാക്കിന്റ്റെ വളവുകളില്‍ പോലും കാമാമുനരുന്നവരുടെ നാട്ടില്‍,
    തന്റെ നഗ്നത തന്നെ കാശാക്കുന്ന സ്ത്രികളുടെ നാട്ടില്‍ ,സ്ത്രിയെന്ന വാക്കിനു ഒറ്റ അര്‍ത്തമേയുല്ല് വേഴ്ചയുടെ ഉത്തുങ്ങശ്രിങ്ങത്തിലേക്കുള്ള ഒരുപാധി ....

    ReplyDelete
  36. കേവലം വേഴ്ചാ യന്ത്രം മാത്രമാകാതിരിക്കാന്‍ സ്ത്രീ എന്ത് ചെയ്യണം. പഞ്ചേന്ദ്രിയം പുരുഷനെപ്പോലെ സ്ത്രീകള്‍ക്കുമില്ലേ. എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല. എന്ത് കൊണ്ട് സാമൂഹ്യ നീതിക്ക് വേണ്ടി പോരാടുന്നില്ല. പരസ്യങ്ങളിലും സിനിമകളിലും എന്തിനു സ്പോര്‍ട്സ് രംഗത്ത് പോലും നഗ്നത വിറ്റു കാശാക്കാന്‍ സ്വയം വിധേയയാകുന്ന സ്ത്രീ ചാപല്യത്തെ ഒരു പെണ്ണെഴുത്തിലും വിഷയമാക്കി കണ്ടില്ല. സ്വയം ഒരു വേഴ്ചാ യന്ത്രം മാത്രമാകാന്‍ സ്ത്രീ ശ്രമിച്ചാല്‍ അതും അവളുടെ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടും.

    ഗ്രന്ഥങ്ങളില്‍ കാണാത്ത സ്ത്രീ സാമൂഹ്യ നീതി ഇനിയെങ്കിലും എഴുതാന്‍ സ്ത്രീകളായ പ്രസിഡണ്ടും സ്പീക്കറും ശ്രമിക്കുമോ.? ഇല്ലെങ്കില്‍ കുറ്റം ആരുടെ. ?

    ReplyDelete
  37. ജീവി കരിവെള്ളൂര്‍ അവിടത്തെ ചർച്ചയിലായിരുന്നു, ഇന്നെങ്കിലും ഇത്തിരീവിടേയും എഴുതാമെന്ന് കരുതി. “ ഇന്നു വരെ എഴുതപ്പെട്ടവയിലധികവും ആ വകയായിരുന്നല്ലോ

    "എനിക്ക് പെരുത്തും പിടിച്ചു, സമൂഹ്യനീതിവരണമെന്ന് ആഗ്രഹിക്കുന്ന താങ്കൾ തന്നെ ഇത് പറയണം.

    "മനസിൽ കുറ്റബോധം തോന്നിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും ..." ജിവി ഇന്ന് വരേയും ഒർകാര്യത്തിലും കുറ്റബോധം തോന്നിയിട്ടില്ല, തോന്നുമെന്നുറപ്പുള്ളത് ചെയ്യാറുമ്മില്ല.

    ബഷീര്‍ പി.ബി.വെള്ളറക്കാട്‌ വായനക്ക് നന്ദി, ആരേ?ആര്?എപ്പോ?
    മിനി വായനക്ക് നന്ദി, അതെ പ്രതികരണം ഉണ്ടാവണം അതില്ലാതായത് എന്ന് മുതലാണോ? അന്ന് മുതൽ സമൂഹവും പ്രതികരിക്കാതായി.

    ബിലാത്തിപട്ടണം വായനക്ക് നന്ദി, ഞാനെഴുതിയ ഇത്തിരിയേക്കാളും ഒത്തിരി എഴുതി, മാറ്റുവിൻ ചട്ടങ്ങളേ!!

    ReplyDelete
  38. പട്ടേപ്പാടം റാംജി വായനക്ക് നന്ദി, മാറ്റുവിൻ ചട്ടങ്ങളേ!!

    കുട്ടന്‍ വായനക്ക് നന്ദി, ആയിരിക്കാം എന്ന്വെച്ച് അവരുടെ മേക്കിട്ട് കയറ്ണോ??

    ഒഎബി വായനക്ക് നന്ദി, തീർച്ചയായും ഉണ്ട്!!

    ചിന്തകന്‍ വായനക്ക് നന്ദി, സ്ത്രീയെ കൃഷിയിടമാക്കിയത് ഗ്രന്ഥങ്ങളല്ലാതെ മറ്റാരാണ്? സ്ത്രീകളോടുള്ള സമൂഹത്തിന്റെ നിലപാടുകളുടെ ഒരു സാമാന്യവത്കരണമല്ല ഞാനുദ്ദേശിച്ചത്, സ്ത്രീത്വത്തിനെതിരേയുള്ള യന്ത്രവത്കരണമാണ്. ചുരുക്കിപറഞ്ഞാൽ എവിറ്റേയും ഒരു യന്ത്രമായികാണുന്നതിനേകുറിച്ചാണ്.

    ReplyDelete
  39. ഇസ്മായില്‍ കുറുമ്പടി വായനക്ക് നന്ദി, അതിമഹത്തരമായ വേഴ്ച്ചയെക്കുറിച്ച് ഞാനൊന്നും പറഞ്ഞില്ല, അവിഹിതത്തെപറ്റിയും ഞനൊന്നും പറഞ്ഞില്ല മറിച്ച് യന്ത്രവത്കരണം.

    ഹംസ വായനക്ക് നന്ദി, അപ്പൊപിന്നെ ഞാനുമൊന്നും പരയുന്നില്ല, എല്ലാം ബിലാത്തിയോട് പറഞ്ഞിട്ടുണ്ട്.

    കിട്ടു വായനക്ക് നന്ദി, എന്നപ്പിന്നെ ബസ്സിൽകയറലും, സിനിമ കാണലും നിർത്തിക്കൂടെ എന്നുകൂടിപറയാമായിരുന്നു.

    അനൂപ്‌ കോതനല്ലൂര്‍ വായനക്ക് നന്ദി,

    SAJAN S വായനക്ക് നന്ദി, അതെ!!!

    Vinodkumar Thallasseri വായനക്ക് നന്ദി, ശ്രദ്ധിക്കാം, ശ്രമിക്കാം.

    ReplyDelete
  40. nainachan വായനക്ക് നന്ദി, അപ്പറഞ്ഞതിൽ ഇത്തിരി കാര്യമുണ്ട്?? അഭിനന്ദനങ്ങള്‍ സ്വീകരിച്ചിരിക്കുന്നു.

    പ്രദീപ്‌ വായനക്ക് നന്ദി, “ജീവിതത്തില്‍ പലപ്പോഴും സ്ത്രീയെ ഒരു വേട്ട മൃഗത്തെ പോലെ കണ്ടാല്‍ പോരെ എന്നലോചിട്ടുണ്ട്“ ഇങ്ങനെ താങ്കൾപറയുന്നത് എതോ സ്ത്രീയാൽ വഞ്ചിക്കപ്പെട്ടത് കൊണ്ടായിരിക്കാം, അപ്പോൾ സ്ത്രീകളെ വഞിക്കപ്പെട്ട സ്ത്രീയുടെ അവസ്ഥയോ??? പ്രതികരണങ്ങളാണ് നമുക്ക് വേണ്ടത്.
    കല്യാണം കഴിച്ചവരുടെ റേപ്പ് സഹിക്കാം എല്ലായിടത്തും റേപ്പ് ചെയ്യാൻ ശ്രമിച്ചാൾ?

    Praveen വായനക്ക് നന്ദി, അത്കൊണ്ട് അനീതികൾക്ക് കൂട്ട് നിൽക്കണോ??

    n.b.suresh വായനക്ക് നന്ദി, ഇത്രയും പേർ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ പറഞ്ഞത് ഒട്ടുംകുറവായില്ല അല്ലേ???

    kallyanapennu വായനക്ക് നന്ദി, അല്ലാതെ മറ്റെന്താണ്.

    RISHA RASHEED വായനക്ക് നന്ദി, അതെ പക്ഷെ ഈ വേഴ്ച കാണുന്നിടത്തെല്ലാം വേണ്ടായിരുന്നു എന്നാശിച്ചുപോകുന്നു.

    Akbar വായനക്ക് നന്ദി, സ്ത്രീകളായ പ്രസിഡണ്ടും സ്പീക്കറും ശ്രമിച്ചതിന്റെ ഫലമാണ് 33%. പഞ്ചേന്ദ്രിയം ഉള്ളത് കൊണ്ടാണ് ഈ പ്രതികരണം. പരസ്യങ്ങളിലും സിനിമകളിലും എന്തിനു സ്പോര്‍ട്സ് രംഗത്ത് പോലും നഗ്നത വിറ്റു കാശാക്കുന്നത് ആരാണ്?? പുരുഷമേധാവികൽ, അവിടെ വെറുമൊരു ഉപകരണത്തിന്റെ വിലയേ സ്ത്രീക്കുള്ളൂ എന്നെങ്കിലും താങ്കൾ മനസ്സിലാക്കണം. ജീവിക്കാൻ കാശുണ്ടാക്കുന്ന വേശ്യകളേയും മോഡലുകളേയും പറ്റിയല്ല ഞാനിവിടെ പറഞ്ഞുവെച്ചത്. സ്ത്രീയെ വെറുമൊരു ഉപകരണമായി കാണുന്നവരേ പറ്റിയാണ്.

    ReplyDelete
  41. ധൈര്യം സമ്മതിച്ചിരിക്കുന്നു. എഴുത്ത് പോരാട്ടം കൂടിയാണെന്നു തെളിയിച്ചു

    ReplyDelete
  42. കവിതയില്‍
    ചില സത്യങ്ങളുണ്ട്..
    ആ സത്യങ്ങളാവാം കവിതയിലെ കവിതയും..

    'ഞാനൊരു വേഴ്ചാ യന്ത്രം,
    എപ്പോഴും സോപ്പിട്ട് വെളുപ്പിച്ച്
    എണ്ണയിട്ട് മിനുസപ്പെടുത്തി വെക്കണം.'
    നല്ല വരികള്‍..
    മതി ഇത്ര മതി..
    വാചാലം..
    അര്‍ഥപൂര്‍ണം...

    ReplyDelete
  43. പെണ്ണിന്റെ ഹൃസ്വദൃഷ്ടിയില്‍ പതിഞ്ഞ ഭയം ഒരു വിഷത്തുള്ളിയായി രൂപപ്പെട്ടതാണ് ഈ കവിത.പെണ്ണ് എന്തെഴുതിയാലും അത് മഹത്തരമാണെന്നു പറയാന്‍ പെണ്‍കോന്തന്മാരുണ്ടാകും. ബ്ലോഗിലായാലും സമൂഹത്തിലായാലും.പെണ്ണിന്റെ ഭയം തീര്‍ത്തുകൊടുക്കാന്‍ തക്ക ആണത്വമുള്ള ഒരു സമൂഹം നിലവിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
    നിറയെ പെണ്‍കോന്തന്മാരാണ് !!! ചിത്രകാരനടക്കം :) ചതിയന്മാരായ...കുറുക്കന്മാരായ..ഭീരുക്കളായ പെണ്‍കോന്തന്മാര്‍ !!!
    സ്ത്രീക്ക് എവിടെയും നീതിലഭിക്കുന്നില്ലെന്നു പറയുംബോള്‍ പെണ്‍കോന്തന്മാര്‍ കണ്ണീരൊപ്പാന്‍ ബക്കറ്റും തൂവ്വാലയുമായി ചുറ്റും കൂടും !
    സ്ത്രീക്കുമാത്രമായി ഒരു നീതി വായുപോലെ സൌജന്യമായി എവിടേയും ലഭ്യമല്ല. എന്നാല്‍ സൂപ്പര്‍ മാര്‍ക്കെറ്റുകളില്‍ നിന്നും എത്ര നീതി വേണമെങ്കിലും ലഭ്യമാണു താനും! അത്തരം നീതി ഉപയോഗിച്ച് ശീലിച്ചവര്‍ക്ക് ..എ.സിയിട്ടാലേ ഉറക്കം വരു എന്നു പറയുന്നവരെപ്പോലെ... നീതി ദാഹം കൂടും. കെട്ടിയവന്മാരോ,മാതാപിതാക്കളോ കുറച്ചു നീതി സംഘടിപ്പിച്ച് പാലില്‍ കലക്കി കൊടുത്താല്‍ ഇവര്‍ക്ക് കുറച്ച് സമാധാനം കിട്ടും. എന്നാലും നീതി ദാഹം താല്‍ക്കാലികമായി ശമിപ്പിക്കാനെ ഇതുകൊണ്ടു കഴിയു. സമൂഹം സത്യസന്ധമായ ധാര്‍മ്മിക ബോധത്തിലെത്തുന്നതുവരെ കൊച്ചമ്മമാരുടെ നീതിദാഹം ആര്‍ക്കും ശാശ്വതമായി തീര്‍ക്കാനാകില്ല:)
    ഇതൊരു സ്ത്രീ പ്രശ്നമായല്ല പരിഹരിക്കേണ്ടത്. സമൂഹത്തിന്റെ കപട സംസ്ക്കാരത്തിന്റെ പ്രതിഫലനമാണ്.പൌരുഷം മാന്യതക്കുവേണ്ടി വന്ധ്യംങ്കരിച്ച് മര്യാദാരാമന്മാരാകുന്ന പുരുഷന്മാര്‍ക്ക് സത്യം പറയാനും കേള്‍ക്കാനും,സമൂഹത്തെ ധീരമായി നയിക്കാനും ശേഷിയില്ലാതാകുംബോള്‍ സ്ത്രീ മനസ്സില്‍ ഭയം കൂട്ടിവക്കും.കരുത്തുറ്റ കംബോളത്തെ അവള്‍ കൂട്ടിനു വിളിക്കും.ആ യാന്തികത അവളുടെ സ്വാതന്ത്ര്യമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് പുരുഷനോട് അവള്‍ മത്സരിക്കും. യുദ്ധം ചെയ്യും !!! ഹഹഹഹ.... യന്ത്രം !!!

    ReplyDelete
  44. ഇതിനോട് ശക്തമായി പ്രതികരിക്കുന്നു
    വിധേയത്വ മനോഭാവം വെച്ച് പുലര്‍ത്തുന്നത് കൊണ്ട് മാത്രമാണിത്
    അതിനപ്പുരതെക്ക് തിരിച്ചരിവുണ്ടാകുന്നുന്ടെങ്കില്‍ ഇങ്ങനെ സംഭവിക്കില്ല

    ReplyDelete
  45. ചിത്ര കാരനോട് യോജിക്കുന്നു ....

    ReplyDelete
  46. ഈ പോസ്റ്റ്‌ ബോഡിയ്ക്ക് ഇത്തിരി വീതി കൂട്ടിയിരുന്നെങ്കില്‍ സംഭവം രണ്ടു വാക്യങ്ങളില്‍ ഒതുക്കാമായിരുന്നു..
    ഇങ്ങനെ എഴുതുമ്പോള്‍ ഒരു കവിതയുടെ രൂപം തോന്നുന്നു... പക്ഷെ സംഭവം അതല്ലല്ലോ ...

    ഓ.. ലേബലില്‍ കവിത എന്നും കാണുന്നുണ്ടല്ലോ ! ;-)

    ReplyDelete
  47. പ്രവാസികളിലെ ബഹുഭൂരിപക്ഷം പുരുഷന്മാരും നാട്ടിലുള്ള ഭാര്യയ്ക്കും കുടുംബത്തിനും വേണ്ടി ജീവിതം ഹോമിക്കുന്ന സത്യം ആരും കാണുന്നില്ലേ ?
    വേഴ്ച്ചയ്കുള്ള യന്ത്രം ആയി സ്വയം അധപതിക്കാന്‍ മാത്രം ഉള്ളതാണോ സ്ത്രീ?
    അമ്മയും ചേച്ചിയും അനിയത്തിയും അമ്മൂമ്മയും അമ്മായിയും എല്ലാം സ്ത്രീകള്‍ തന്നെയല്ലേ?
    ആദാമിന് സ്വന്തം വാരിയെല്ലിനെ എടുത്തു തുണ നല്‍കിയപ്പോ ദൈവം എന്ത് വിചാരിച്ചു??
    വേഴ്ച ഒരു പ്രപഞ്ച സത്യം ആയിരിക്കുമ്പോള്‍ അതിനെ പറ്റി പരിതപിക്കാന്‍ മാത്രം എന്ത്?..
    കവിത ആയി വായിക്കുമ്പോള്‍ വ്യത്യസ്തം... പക്ഷെ സന്ദേശം വ്യക്തമാകുന്നില്ല!!!
    പ്രദീപ്‌

    ReplyDelete
  48. സലാഹ് , വായനക്ക് നന്ദി, ആഒരു ചിന്ത കുറച്ചുപേർക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു.
    മുഖ്‌താര്‍ ¦ udarampoyil വായനക്ക് നന്ദി, താങ്കളെപോലുള്ളവർ ഇങ്ങനെ കുറഞ്ഞവാക്കുകളിൽ ഒതുക്കുമ്പോൾ ഓർക്കണം സർ ഒരുസമൂഹമാണ് ഒതുങ്ങി/ചുരുങ്ങി പോകുന്നതെന്ന്.
    ചിത്രകാരന്‍ , വായനക്ക് നന്ദി, ഹ ഹ ഹ ഹ ഹ (ചിത്രകാരൻ എല്ലായിടത്തും അവസാനം ചിരിക്കുന്നത് ഞാൻ ആദ്യം ചിരിച്ചു) ഹൃസ്വദൃഷ്ടിയില്‍ എന്ന് പറഞ്ഞ് ചെറുതാക്കാനുള്ള ശ്രമം മനസ്സിലാക്കുന്നു. എവിടേയും സത്യം വിളിച്ചുപറയുമ്പോൾ പല്ലീളിച്ചുകാണിക്കുന്നത് ആസത്യത്തിന്റെ കൂടെ നടക്കാൻ മനസ്സ് സമ്മതിക്കുന്നില്ലയെന്നുള്ളതിന്റെ തെളിവാണ് ചിത്രകാരാ.
    എന്ത്കൊണ്ട് ചിത്രകാരനടക്കം പെൺകോന്തന്മാരകുന്നു എന്നാരെങ്കിലും ചിന്തിച്ചോ?? അവകാശങ്ങൾ വകവെച്ച് കൊടുക്കാൻ തയ്യാറില്ലാതെ,താല്പര്യം കാണിക്കാതെ അവളുടെ മടിക്കുത്തഴിക്കൻ മാത്രം (ഒരു തരത്തിൽ സ്നേഹം പിടിച്ചുപറ്റാൻ എന്നും വ്യാഖ്യാനിക്കും) അതിബുദ്ധികാണിക്കുന്നത് കൊണ്ടാണെന്ന് ഞാൻ പറഞ്ഞാൽ നിഷേധിക്കാൻ ചിത്രകാരന് കഴിയുമോ?
    പിന്നെ പെണ്ണിന്റെ ഭയം തീർത്ത് കൊടുക്കാനല്ല ശ്രമിക്കുന്നത് മറ്റ്പലതും തീർത്ത്കൊടുക്കാനാണ് ശ്രമങ്ങൾ നടക്കുന്നത് എന്ന് വേണമെങ്കിൽ ചുരുക്കിപറയാം.
    ഞാനിവിടെ നീതിയെന്ന് പറയുന്നത് പുരുഷന്റെ വൈകാരികത പൊതുസ്തലങ്ങളിലെങ്കിലും അടക്കിനിർത്താൻ അവൻ കഴിയണമെന്നാണ്, അപ്പോഴാണ് ചിത്രകാരൻ പറയുന്നത് പോലെ ആണത്വമുള്ള പുരുഷന്മാർ ഉണ്ടാവുന്നുള്ളൂ. എന്ന് വെച്ചാൽ പാലിൽകലക്കിയ നീതിയല്ല വേണ്ടത് എന്നർഥം.
    ഇത്തിരിയെങ്കിലും സത്യസന്ധമായ ധാര്‍മ്മിക ബോധത്തിലുള്ള, കപടസതാചാരമില്ലാത്ത സമൂഹമായിരുന്നെക്കിൽ എന്നാശിക്കുന്നതിൽ തെറ്റ്പറയാൻ കഴിയുമോ ചിത്രകാരാ.
    ഈ കാര്യത്തിൽ മത്രം മത്സരിക്കാൻ അവൽക്ക് കഴിയില്ല എന്നെങ്കിലും ചിത്രകാരൻ മനസ്സിലാക്കിയൽ നന്ന്.
    ഉമേഷ്‌ പിലിക്കൊട്, വായനക്ക് നന്ദി, ആർക്ക് ആരോടാണ് വിധേയത്വം എന്ന് കൂടി പറഞ്ഞിഉന്നെങ്കിൽ.
    Muhammed Shan, വായനക്ക് നന്ദി, ചിത്രകാരനോട് പലപ്പോഴും ഞാനും യോജിച്ചിരുന്നല്ലോ!! ഹ ഹ ഹ ഹ ചിരിയിലെങ്കിലും.
    കൊലകൊമ്പന്‍, വായനക്ക് നന്ദി, എന്റെ ബോഡിക്കാണോ ഉദ്ദേശിച്ചത്. ശ്രമിക്കാം.
    Pradeep വായനക്ക് നന്ദി, വേഴ്ച വേണ്ടിയുള്ള ഒരു യന്ത്രമാക്കിമാറ്റുമ്പോഴുള്ള അവസ്ത താങ്കൾക്ക് മനസ്സിലാകുന്നില്ലേ?? പ്രവാസികൽ ജീവിതം ഹോമിക്കുമ്പോൾ അവന് വേണ്ടി ഏറ്റവും വിലപിടിപ്പുള്ള ഒന്ന് അവൾക്ക് സൂക്ഷിക്കാന കഴിഞ്ഞില്ലെങ്കിൽ/ അല്ലെങ്കിൽ അവളെ സമൂഹം അനുവദിക്കുന്നില്ലെങ്കിൽ എന്ത് ചയ്യണം സർ.
    ആദാമിന് സ്വന്തം വാരിയെല്ലിനെ എടുത്തു തുണ നല്‍കിയപ്പോ ദൈവം ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല ഇവളെയൊരു വേഴ്ച യന്ത്രമാക്കുമെന്ന്.

    ReplyDelete
  49. sthreeku mukhamilla,vyakthithwamilla!ullathu avayavangal maathram......sexual freedom illatha,frustrated aaya oru samoohathil a
    thrayokeye expect cheyyan pattooo.
    nannayi,varikal...

    ReplyDelete
  50. മാംസം അസ്ഥി എന്നീ
    സ് പെയര്‍ പാര്‍ട്ടസുകള്‍
    ഇല്ലാത്തതാകാം കുഴപ്പം

    ReplyDelete
  51. പുരുഷമേല്‍ക്കോയ്മയുടെ ചങ്കില്‍ നല്ലൊരിടി കൊടുത്തിരിക്കുന്നു ഈ കവിത. നന്നായി. ഇനിയും ഇടിക്കുക. തകരും വരെ

    ReplyDelete
  52. നന്ദന പറഞ്ഞു...
    നന്ദി സിശീൽ കുമാർ,
    എന്തായാലും ഗോളിയില്ലാതെ ഗോളടിച്ചാലും ചിലഗുണങ്ങളുണ്ടാവും കാണികൾക്ക് ഇത്രഗോളടിച്ചു എന്നെങ്കിലും പറയാമല്ലോ!!. പലകാരണങ്ങൾകൊണ്ടും സമൂഹം തിരസ്കരിക്കുന്നവരായി മാറുന്നു മതക്കാർ അപ്പോൾ അവർ പങ്കെടുക്കില്ല, കാരണം പറഞ്ഞുപഴകിയ സ്ഥിരം പല്ലവികളല്ലാതെ അവർക്ക് മറ്റൊന്നും ജനങ്ങളോട് പറയാനുണ്ടാവില്ല, ജനങ്ങൾക്കത് കേൽക്കാനും.
    ജീവനെക്കുറിച്ചുള്ള പുതിയ കണ്ടുപിടിത്തം ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൺ എത്രമതമേലാളന്മാർക്ക് കഴിയും. അവർക്കറിയാം ഭൂമാറങ്ക് പോലെ അവർക്ക് നേരേ തിരിയുമെന്ന്.
    പക്ഷെ നമ്മൾഭയപ്പെടേണ്ട ഒന്നുണ്ട് മതവാദികൾ അണിയറയിൽ ആ മഹത്തായ കണ്ടുപിടിത്തം ഇല്ലാതാക്കൻ ശ്രമം തുടങ്ങിയെന്നുള്ളകാര്യം.

    സ്റ്റാലിന്റെ കാലത്ത് നടന്ന കൊലകളെ ചൂണ്ടിയാണ് എല്ലാവരും കമ്മ്യൂണിസ്റ്റുകളാണ് കൂടുതൽ കൊലകൾ നടത്തിയതെന്ന് വാദിക്കാറുണ്ട്, പക്ഷെ അവരിപ്പോഴും കണ്ണുതുറന്ന് കാണുന്നില്ലെ മതത്തിന്റെ പേരിൽ ലോകത്തിൽ ഇന്നും പൊട്ടിത്തെറിക്കുന്ന പാവപ്പെട്ട മനുഷ്യരെ?
    ഇതിൽ പങ്കെടുത്ത എല്ലാവർക്കും ഒരിക്കൽകൂടി നന്ദി പറയെട്ടെ.

    2010, മേയ് 26 1:55 pm
    മാടം, സ്റ്റാലിന്റെ വര്‍ത്തമാനം മാത്രമല്ല, വര്‍ത്തമാന കാല വാര്‍ത്തകള്‍ കൂടി ശ്രദ്ധിക്കുന്നത് നല്ലതാണു അതിനു ഉപകരിക്കുന്ന ഒരു ലിങ്ക്

    ReplyDelete
  53. പലതും മനസ്സിലാക്കുന്നു....

    ReplyDelete
  54. പലതും മനസ്സിലാക്കുന്നു....

    ReplyDelete
  55. വേഴ്ചാ യന്ത്രം വായിച്ചു.
    ആകെ ഒരു സുഖം കിട്ടുന്നില്ല വായിക്കാന്‍. ആകെ നിറഞ്ഞു കവിഞ്ഞു. ആദ്യം അതൊന്നു ശരിയാക്കോ. എന്നിട്ടിനിയും വരാം.
    നല്ല വരികള്‍. ആണ് കേട്ടോ.

    ReplyDelete
  56. വ്യക്തിജീവിതത്തില്‍ ജനാധിപത്യ പ്രക്രിയ ഇനിയും എറെ ദൂരത്തിലാണ്‌. തീര്‍ച്ചയായും ഈ കവിതക്കുചുവട്ടില്‍ ഞാനും കയ്യൊപ്പു ചാര്‍ത്തുന്നു.

    ReplyDelete
  57. അവസാന നാലുവരികള്‍ കൂടുതല്‍ നല്ലത്.
    ആശയത്തോട് യോജിക്കുന്നു
    :-)

    ReplyDelete
  58. ബ്ലോഗില്‍ പോലും!!!!!!

    ReplyDelete
  59. This comment has been removed by the author.

    ReplyDelete
  60. ഗ്രന്ഥങ്ങള്‍ പലതും നോക്കിയില്ലേ ?ഇനി ഖുര്‍-ആന്‍ കുടി നോക്കണേ ...സ്ത്രീയുടെ അവകാശങ്ങളെ പൂര്‍ണമായും അവള്‍ക്ക്‌ അത് നല്‍കുന്നു..
    dont consider urself to be an instrument for sex..believe urself that u r divine..spread ur fragrance....

    ReplyDelete
  61. നീതി നിഷേധിക്കപ്പെടുന്നു എന്നതു വാസ്തവം നന്ദനാ..പൊതു സമൂഹത്തില്‍ വിക്രിയ കാട്ടുന്നത് കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതും വാസ്തവം. സമൂഹത്തില്‍ നിലനില്‍ക്കുന്ന സദാചാരനിയമങ്ങളുമായി ഇതു കൂട്ടിവായിക്കപ്പേടേണ്ടതാണ്.ഒരുപാടു അര്‍ഥതലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുമുണ്ടു.

    ReplyDelete
  62. കവിതയൊന്നും പോര നന്ദനാ തിരക്കുള്ള ബസിലും വഴിയരികിലും റ്റാക്കീസിലും ഒക്കെ കാണപ്പെടുന്ന പുരുഷ വിളയാട്ടത്തിനെതിരെ പ്രതികരിക്കാന്‍. ഈയിടെ കേരളത്തില്‍ ഒരു പെണ്‍കുട്ടി കാണിച്ചു തന്നില്ലെ, എങ്ങനെ പ്രതികരിക്കണമെന്നു? പിന്നെ, കേരളത്തിലൊഴികെ, മറ്റു സ്ഥലങ്ങളില്‍ ( വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഇടങ്ങളില്‍ പോലും) ഈ വക അഭ്യാസങ്ങള്‍ ഇല്ല എന്ന് അനുഭവം. അതുകൊണ്ടു നമ്മുടെ സദാചാര നിയമങ്ങളുമായി ചേര്‍ത്ത് വച്ചാലെ ഒരു പൂര്‍ണ്ണചിത്രമാകൂ.
    ആശംസകള്‍.

    ReplyDelete
  63. നന്നായിട്ടുണ്ട് ആശംസകള്‍
    യന്ത്രപുരാണം വായിക്കുക ദയവായി

    ReplyDelete
  64. കവിത ശക്തമായില്ല നന്ദനാ. എങ്കിലും ആ പദസൃഷ്ടിക്ക് അഭിനന്ദനം.

    ReplyDelete
  65. .വൈകിയെത്തിയ വായനക്കാരനാണ് ഞാന്‍ .കവിതയും കവിത്വവും നന്നായി . ഒരു കുറ്റവും ഞാന്‍ പറയുന്നില്ല. കാഴ്ച്ചപ്പാടുകളിലാണ് തെറ്റ് സംഭവിച്ചത് .എന്നും എണ്ണയും സോപ്പുമിട്ടു മിനുക്കി വെക്കുന്ന യന്ത്രത്തെ ആരും തിരിഞ്ഞു നോക്കിയില്ലെങ്കില്‍ എന്തായിരിക്കും അവസ്ഥ . ആ യാത്രത്ത്തില്‍ നിന്നും ഒന്നും ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെയാ യന്ത്രത്തിനെന്തു വില .ബസ്സിലും ടാക്കീസിലും ഓഫീസിലും ബ്ലോഗിലും യന്ത്രം താമസ്കരിക്കപ്പെടുക്കയാനെങ്കില്‍ ഒന്നുമല്ലാതെ വെറുതെ തുരുമ്പിച്ചു നാമാവശേഷമാകില്ലേ . മറിച്ചു ചിന്തിച്ചുനോക്ക് .മിനുക്കപ്പെടുന്ന യന്ത്രം ഉത്പാദന ശേഷിയുള്ള യന്ത്രം തലമുറകള്‍ക്ക് സ്വീകാര്യമായ യന്ത്രം എത്ര മഹത്തരമാണ് . അത്തരം കാഴ്ചപ്പാടുകളെ സാധൂകരിക്കുന്ന പുസ്തകങ്ങള്‍ തിരയു .ചിന്താഗതി മാറും . നന്മകള്‍ നേരുന്നു.

    ReplyDelete
  66. ആലേഖനം പച്ചയായ ജീവിതത്തിന്റെ തന്നെ...

    പറഞ്ഞ വരികള്‍ക്ക്‌ ആശംസകള്‍ ഹൃദയപൂര്‍വ്വം!!
    പറയാതെപോയ വരികള്‍ക്കുംകൂടി ആശംസകള്‍!!
    പറയാന്‍ ശ്രമിക്കുക..

    ReplyDelete
  67. നോവിക്കുന്ന കവിത!. പെങ്ങന്മാർക്ക് ദൈവം തുണയാകട്ടെ.
    പക്ഷേ, പുഴക്കടവിലൂടെ ശ്രദ്ധിക്കാതെ പോകുന്ന പുരുഷന്മാരെ വിളിച്ചു കൂവി നോക്കിക്കുന്നതും സ്ത്രീകളാണ്‌.

    ReplyDelete
  68. ഈ വേഴ്ചാ യന്ത്രത്തില്‍
    മിനുക്കുപണികള്‍ നടത്താന്‍
    ഏവരുമുത്സാഹികള്‍
    ബസ്സിലും, ടാക്കീസിലും
    എന്തിന് ബ്ലോഗില്‍ പോലും.

    ഹഹഹ..

    ReplyDelete
  69. കുമാരാ........ കുമാരന്റെ “പുതിയ മുഖം“ അസ്സലായിട്ടുണ്ട്.

    ReplyDelete
  70. ഞാൻ ഒരു വഴിപോക്കനായി നിന്നുകൊണ്ട്,ഈ വിഷയത്തിലേയ്ക്ക് ഒന്നോടിച്ചു നോക്കുകയാണ്.....

    ReplyDelete
  71. പറഞ്ഞു പഴകിയ ആശയം. സ്വയം യന്ത്രമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് വായിച്ചു രോഷം കൊള്ളാം . :)

    ReplyDelete
  72. അല്പം ഉപരിപ്ലമായ കവിത,
    പ്രമേയത്തിലെ ധൈര്യത്തെ
    അഭിനന്ദിക്കുന്നു.
    തമിഴ് എഴുത്തുകാരി സല്‍മയുടെ
    കൃതികള്‍ പരിചയപ്പെടുക . . . .

    ReplyDelete
  73. എത്താൻ വൈകീലോ... എല്ലാം വായിക്കട്ടെ. ഫോളോവാം ല്ലേ..?

    ReplyDelete
  74. മനുസ്മൃതി മുതല്‍ ഇങ്ങോട്ട്
    ഒന്ന് ചിന്തിക്കുമ്പോള്‍..നന്ദനയുടെ
    ചിന്തകള്‍ വളരെ പ്രസക്തം ആണ്..
    ഇന്നിപ്പോ ഒറ്റക്കയന്റെ വേഴ്ചയില്‍ മനം
    നൊന്തു പ്രബുദ്ധ കേരളം എന്ത് ചെയ്യുന്നു..?
    ഒരു ചെയിന്‍ വലിക്കാന്‍ പോലും ആണത്വം
    കാണിക്കാത്ത സഹതാപം ഒലിപ്പികുന്ന കള്ള
    പരിഷകള്‍..
    കവിത എന്ന നിലയില്‍ പ്രതികരണം കാണാന്‍
    ഒരു നിര്‍ദേശം ഉണ്ട്.രാമൊഴി എന്ന ബ്ലോഗ് നോക്കു
    ചിത്രയുടെ...

    ReplyDelete
  75. മനു സ്മൃതി മുതല്‍ ഇങ്ങോട്ട് ചാര്തികിട്ടിയ
    ശാസനകളും ലേബലുകളും ഒരു പരിധി വരെ
    സ്വാധീനം ആയിട്ടില്ലേ?നല്ല ആശയം.പക്ഷെ
    തീവ്രത പോര.രാമൊഴി എന്ന ചിത്രയുടെബ്ലോഗ്
    നോക്കു..ഒരു കവിത കാണാം.എന്‍റെ ലോകത്ത്
    വന്നാല്‍ കുറച്ചൊക്കെ പേടിക്കേണ്ട പ്രായത്തില്‍
    കാണാം.ആശംസകള്‍.

    ReplyDelete
  76. രചനാശൈലി ഇഷ്ടമായി.
    'പുരുഷന്മാർ' 'പുരുഷസമൂഹം' എന്നൊക്കെപ്പറഞ്ഞ് അടച്ചാക്ഷേപിക്കുന്ന സാധാരണ ഒരു ഫെമിനിസ്റ്റ് മനോഭാവത്തിലേക്ക് ഈയൊരു വിഷയത്തെ അടച്ചുവാർത്തതിനോട് യോജിക്കാനാവുന്നില്ല.

    satheeshharipad.blogspot.com

    ReplyDelete
  77. നന്ദന

    ഒരു സ്ത്രീ അവളുടെ സൊകാര്യത തുറന്നു പറയുന്നത്

    ധൈരമായ് പലരും ഇവിടെ പറഞ്ഞിരിക്കുന്നു അതൊരു ധൈര്യം ആണോ ?

    സൊകാര്യത യുടെ സുഖം അത് സൊകാര്യം ആയരികുമ്പോള്‍ ആണ്

    പിനെ പുരുഷന്‍ , സ്ത്രീ എനുള്ളത്‌ പ്രകൃതിയുടെ മഹതാരമായ സൃഷ്ടി തനെയാണ്‌ ...

    സ്ത്രീ സ്നേഹവും പുരുഷന്‍ ശക്തിയും ആണ്

    ആ ശക്തിയും സ്നേഹവും ഇഴ ചേരുമ്പോള്‍ അനിവച്ച്യമായ സുഖം ,ഉഷ്മള്ട

    പ്രകൃതി തനെ നല്‍കിയിരിക്കുന്നു ...

    ഇതിലൂടെ സൃഷ്ടി എന്നുള്ള ഒരു കര്‍മം കുടി ഇവിടെ നടപ്പാകുന്നു...

    അപ്പോള്‍ പ്രകൃതിയില്‍ ഏറ്റവും പ്രദന്യം അര്‍ഹിലുന ഒരു കാര്യം തനെ യാണിത്‌ ...

    മൃഗങ്ങളില്‍ നിനും മനുഷ്യനിലേക്ക് വരുമ്പോള്‍ മാത്രമാണ് ഇതില്‍ ബസിലും എന്തിനു ബ്ലോഗില്‍ വരെ എനൊക്കെ വന് ചെരുനത് ...

    കാരണം മൃഗങ്ങളില്‍ നിനും വ്യെത്യശ്ത്മായ്അവനു ബുദ്ധിയുണ്ട് അതുകൊണ്ടു തനെ മറ്റേതെല്ലാം തരത്തില്‍ ഇ വികാരം ഉള്‍കൊള്ളാന്‍ കഴിയും അത് ഏതെല്ലാം തരത്തില്‍ മറച്ചുവെക്കാന്‍ കഴിയും എന്നെലാം അവനു നന്നായി അറിയാം .

    അതായതു ബുദ്ധികൊണ്ട് മനുഷ്യന്‍ കള്ളം ചെയ്യാനും പറയാനും പഠിക്കുന്നു

    പുരുഷനെ പ്രകൃതി സൃഷ്ടിച്ചത് കരുത്തന്‍ അയ്യ്ട്ടാണ് ,അവനു സ്ത്രീയുടെ മാധകത്വതില്‍ ആകര്‍ഷണം തോനുനത് സ്വാഭാവികവും

    സ്ത്രീ കൂടുതലും സ്നേഹവും കരുതലും ആഗ്രഹികുന്നു

    ഇവിടെ ലൈഗിംഗ്ത വേരുക്കപെടുന്ന വിഷയമാകുനത് ഇ പറഞ്ഞ സ്നേഹമിലായ്മ വരുമ്പോള്‍ ആണ്

    നന്ദനയ്ക്ക് സ്നേഹം ലഭിചിരുനെങ്കില്‍ എണ്ണ തേച്ചു മിനുകിയെടുകാന്‍ കൂടുതല്‍ താല്‍പര ആയേനെ ...

    ആ സൊകാര്യത മനസ്സില്‍ ആസ്വധിചെനെ , ധൈര്യവതിയകാന്‍ വേണ്ടി സമൂഹത്തിനു മുന്‍പില്‍ അത് വിളിച്ചു കൂവുക ഇല്ലയരുന്ന്നു....


    പുരുഷന്‍ മാധകത്വത്തില്‍ ആകൃഷ്ടനാകുന്നു എന്ന് പറയുമ്പോള്‍ തന്നെ പല പുരുഷന്മാര്‍കും മനസ് കൊടുക്കുന്ന സ്ത്രീ കളെക്കുറിച്ച് എന്താണ് ആരും

    അല്ലെങ്കില്‍ ധൈര്യവതിയായ നന്ദനയും ഒന്നും പറയാത്തത് ..സ്ത്രീ യുടെ ചതിയോളം വരില്ല പുരുഷന്റെത് ,ഒന്ന് രണ്ടു നല്ല വാകുകള്‍ കൊണ്ടോ സ്നേഹന്‍ കൊണ്ടോ പുരുഷനെ തിരിച്ചു കൊണ്ട് വരാം... പക്ഷെ കള്ളത്തരങ്ങള്‍ പഠിച്ച സ്ത്രീ ഒരിക്കലും തിരിച്ചുവരില്ല

    യഥാര്‍ത്ഥ പുരുഷന്‍ ശക്തിയാണ്

    അവന്‍ ഒനിനു മുന്‍പിലും അടിപതാറില്ല

    യഥാര്‍ത്ഥ സ്ത്രീ സ്നേഹമാണ് അവളെന്നും സ്നേഹം ചോരിഞ്ഞുകൊണ്ടേ യിരികും

    അല്ലാത്തവര്‍ വെക്തിത്വം നഷ്ടപ്പെട്ട് ആണും പെണ്ണും കെട്ടവരായ്‌ അവരുടെ വഴിക്ക്

    ജീവിക്കട്ടെ എന്നെ ഉള്ളു ........

    ReplyDelete

Comments to posts older than 30 days will be moderated for spam.