കാത്തിരിപ്പ്

സന്ധ്യ മയങ്ങുവോളം
കാത്തിരുന്നു ഞാന്‍
നീ വരുമെന്നാശിച്ചു
കാത്തിരിപ്പിലും കാത്തിരിപ്പിന്‍റെ-
സുഖം ഞാനനുഭവിച്ചു
നീ വരുമെന്ന് വിശ്വസിച്ചു
പക്ഷെ നീ വന്നില്ല
നീ ചോദിക്കാറുണ്ടായിരുന്നില്ലേ
ഈ നരവന്ന ചുക്കിച്ചുളിഞ്ഞ
എന്നെ നീ എന്തിനു കാത്തിരിക്കുന്നു

എങ്കിലും ഞാന്‍ കാത്തിരിക്കുന്നു
പ്രണയത്തിന്റെ തണുത്ത
തീക്കനലും പേറി !!
തൊട്ടാല്‍ പൊള്ളുമെന്നു തോന്നുമെങ്കിലും
നിന്‍റെ പ്രണയത്തിനു തണുപ്പായിരുന്നു,
കുളിരായിരുന്നു.
അതായിരിക്കാം എന്നെ വീണ്ടും വീണ്ടും
പ്രണയത്തിലേക്ക് ഊളിയിട്ടിറങ്ങാന്‍,
നനയാന്‍ പ്രേരിപ്പിച്ചത്

ഐസിന്റെ തണുപ്പ് തോന്നുമെങ്കിലും
നിന്‍റെ പ്രണയത്തിനു
ഇളം ചൂടായിരുന്നു
ആ ചൂടില്‍ എന്‍റെ തണുപ്പ് മാറിയിരുന്നു
അതായിരിക്കാം ഞാന്‍ വീണ്ടും വീണ്ടും
നിന്നെ പ്രണയിച്ചത്
കാറ്റിന്റെ ഗന്ധം ഞാന്‍ അറിയുന്നു
അതിനു നിന്‍റെ ചൂരാണ്
ആരെക്കാളും എനിക്കല്ലേ അറിയൂ
നര മുഴുവനായില്ലെങ്കിലും
ചെറു മന്ദഹാസം തൂകി
നീ വന്നു
ഞാന്‍ അലിയുകയാണ്
അലിഞ്ഞില്ലതാകുകയാണ്
നമ്മള്‍ ചെരുതാകുകയാണോ
പ്രായം വളരെയധികം
കുറഞ്ഞത്‌ പോലെ

നമുക്കീ അനന്ത വിഹായസ്സില്‍
പറന്നു കളിക്കാമെന്ന്
നീ ഓതിയപ്പോള്‍
എന്‍റെ കണ്ണിലൂര്‍ന്ന
മിഴിനീരില്‍
ഞാന്‍ മുങ്ങികുളിച്ചപ്പോള്‍
നിന്നെ കെട്ടിപ്പുണര്‍ന്നുമ്മവെച്ചു ഞാന്‍
നിന്‍ മധുന്നുകര്‍-
ന്നാനന്ദത്തില്‍ ആറാടി ഞാന്‍

പ്രണയത്തിന് ഇത്ര മധുരമോ
ഞാനറിയാതെ വിതുമ്പി
നിന്‍റെയീ കരവലയത്തില്‍
എന്നും ഞാന്‍ മുറുകട്ടെ
നിന്‍റെ സ്നേഹം മാത്രമാണ്
എന്‍റെ ജീവന്‍റെ തുടിപ്പുകള്‍
നിനക്കിനി പൊട്ടിക്കാന്‍ കഴിയില്ല
ഈ പ്രണയത്തിന്‍റെ പാശം
എനിക്കിനിയും കാത്തിരിക്കാനും
കഴിയില്ല !!!

3 comments:

  1. ഒരു പ്രണയിനിയുടെ കാത്തിരിപ്പ്!!!

    ReplyDelete
  2. നന്ദന said...
    ഒരു പ്രണയിനിയുടെ കാത്തിരിപ്പ്!!!
    January 23, 2010 11:29 PM
    അച്ചൂസ് said...
    സന്ധ്യ മഴങ്ങുവോളം എന്നാണോ..? മയങ്ങുവോളം എന്നല്ലേ...? കാത്തിരിപ്പിലും കാത്തിരിപ്പിന്റെ എന്നുള്ളയിടത്ത് മടുക്കുമാ കാത്തിരിപ്പിലുമതിന്‍ സുഖം ഞാനനുഭവിച്ചു എന്നോ മറ്റോ ആക്കാമായിരുന്നു. എന്റെ അഭിപ്രായമാണ് കേട്ടോ..?

    January 24, 2010 4:50 AM
    നന്ദന said...
    നന്ദി അച്ചൂസ്
    താങ്കളുടെ വായനക്ക് നന്ദി
    മറ്റിയിട്ടുണ്ട്.

    January 24, 2010 5:01 AM
    ഗോപീകൃഷ്ണ൯ said...
    നന്നായി.കാത്തിരിപ്പിന്റെ തീവ്രത വരികളില്‍ നിറഞ്ഞുനില്‍ക്കുന്നു

    January 24, 2010 7:46 AM
    Ramees said...
    എന്റെ കാത്തിരിപ്പ്‌ ഇവിടെ തുടങ്ങുകയാണ് ഇനിയും നല്ല വരികള്‍ക്കായ്‌ .........
    http://www.kramees.blogspot.com/
    January 25, 2010 12:30 AM
    തെച്ചിക്കോടന്‍ said...
    കാത്തിരിപ്പിന്റെ വരികള്‍ നന്നായിരിക്കുന്നു. ആശംസകള്‍

    January 25, 2010 11:57 PM
    SAJAN SADASIVAN said...
    വളരെ നല്ല കവിത...നന്ദന...
    എനിക്ക് കവിത വളരെ ഇഷ്ടമായി....
    ഇനിയും ഇതുപോലെ നല്ല കവിതകള്‍ക്കായി കാത്തിരിക്കുന്നു.....!!
    January 26, 2010 1:54 AM
    കുമാരന്‍ | kumaran said...
    തൊട്ടാല്‍ പൊള്ളുമെന്നു തോന്നുമെങ്കിലും
    നിന്‍റെ പ്രണയത്തിനു തണുപ്പായിരുന്നു,
    കുളിരായിരുന്നു.
    അതായിരിക്കാം എന്നെ വീണ്ടും വീണ്ടും
    പ്രണയത്തിലേക്ക് ഊളിയിട്ടിറങ്ങാന്‍,
    നനയാന്‍ പ്രേരിപ്പിച്ചത്

    ellaa varikalum manoharam pranayaardram...!
    January 26, 2010 6:58 AM
    പാവപ്പെട്ടവന്‍ said...
    പ്രണയത്തിന് ഇത്ര മധുരമോ
    അപ്പോള്‍ ഇതുവരെ അത് അനുഭവിചിട്ടില്ലേ കളഞ്ഞു
    January 26, 2010 9:44 AM
    jyo said...
    പ്രണയത്തിന്റെ കുളിരും,മധുരവും,ഗന്ധവും എല്ലാം നന്നായി
    January 27, 2010 1:10 AM
    നന്ദന said...
    ഗോപീകൃഷ്ണ൯,
    താങ്കളുടെ വിലയിരുത്തലുകൾക്ക് നന്ദി
    Ramees ,
    വായനക്ക് നന്ദി
    കാത്തിരിപ്പിന് അർഥമില്ലാതിരിക്കില്ല
    തെച്ചിക്കോടന്‍,
    താങ്കളുടെ വിലയിരുത്തലുകൾക്ക് നന്ദി
    SAJAN SADASIVAN ,
    താങ്കളുടെ വിലയിരുത്തലുകൾക്ക് നന്ദി
    കാത്തിരിപ്പിന് അർഥമില്ലാതിരിക്കില്ല
    കുമാരന്‍,
    താങ്കളുടെ വിലയിരുത്തലുകൾക്ക് നന്ദി
    പാവപ്പെട്ടവന്‍,
    വായനക്ക് നന്ദി
    അനുഭവിച്ചവർക്കല്ലേ മധുരം അറിയൂ.
    jyo
    താങ്കളുടെ വിലയിരുത്തലുകൾക്ക് നന്ദി
    January 27, 2010 1:52 AM
    Pyari K said...
    clap clap clap!!!
    January 28, 2010 10:06 PM
    ജീവി കരിവെള്ളൂര്‍ said...
    നിനക്കിനി പൊട്ടിക്കാന്‍ കഴിയില്ല
    ഈ പ്രണയത്തിന്‍റെ പാശം
    പ്രണയത്തിനെയും കെട്ടിയിടുന്ന പാശം
    അതു ചങ്ങലയായും ഭവിച്ചേക്കാം
    എങ്കിലും കഴിയുന്നു പ്രണയത്തിനിന്നും
    ഇന്ദ്രിയങ്ങള്‍ക്കതീതമാം സൌഖ്യമൊരുക്കുവാന്‍ ...
    ഓരോ മനസ്സും പ്രണയാര്‍ദ്രമായാല്‍ നമ്മുടെ നാട് ചിലപ്പോള്‍ സ്വര്‍ഗ്ഗമായേക്കും .
    January 29, 2010 10:32 AM

    ReplyDelete
  3. ഒരാളെ വായിക്കുമ്പോള്‍ തുടക്കത്തിലേ വായിക്കാമെന്നു കരുതി വന്നതാ.
    ബ്ലോഗ്‌ ആകെ കുട്ടികളെ പോലെ നിറഞ്ഞു കവിഞ്ഞിരിക്കുന്നല്ലോ. ഒന്ന് അടുക്കി പെറുക്കി വെച്ചൂടെ എല്ലാം.
    ഫോണ്ടിന്റെ സൈസ് ഒന്ന് കുറച്ചാല്‍ ഒന്ന് കൂടെ ഭംഗിയാവും.

    ReplyDelete

Comments to posts older than 30 days will be moderated for spam.