ചോര്‍ന്ന് പോയ സൌന്ദര്യം

വസ്ത്രം മാറി മാറി വരും-
കാലത്തിന്‍റെ നേര്‍കാഴ്ച

നീളം കൂടിയ ബ്ലൌസും
പുള്ളി മുണ്ടും പുടവ
കൊടുക്കലില്‍ തീര്‍ന്നു

സാരി വന്നതോടെ
സ്ത്രീ സമൂഹത്തിനൊരു
ഔദ്യോഗിഗ പരിവേഷം

വളരേ കാലം സാരി
സ്ത്രീ ശരീരത്തില്‍
അള്ളിപ്പിടിച്ചിരുന്നു
അടിവയറിലെ വലതു ഭാഗം
കാണിക്കാമെന്ന സൗകര്യം
ബോധപൂര്‍വം ഏറ്റെടുത്തു

സ്ത്രീ സൌന്ദര്യത്തിന്റെ
നേര്‍കാഴ്ചയില്‍
സാരി ഒഴിവാക്കാനാവാതെ വന്നു

പിന്നീടങ്ങോട്ടുള്ള വളര്‍ച്ച!!
അത്ഭുതപ്പെടുത്തുന്നതായിരിന്നു
അടിച്ചുതളിക്കാരിപോലും
സാരിചുറ്റി.

ഇതിനിടയില്‍ എപ്പോഴോ
ചുരിധാര്‍ കയറി വന്നു
മാറ് പൂര്‍ണ്ണമായും മറയും
കാലുകള്‍ അകത്തി വെക്കാം
എന്ന സൌകര്യം ചിലരെ
ചുരിധാര്‍ അണിയിച്ചു

കുനിഞ്ഞു നില്‍ക്കുമ്പോള്‍
സാരിത്തലപ്പ് ഒലിച്ചിറങ്ങി
മാറ് കാട്ടേണ്ടി വരുമെന്നതിനാല്‍
സാരി മാറ്റി ചുരിധാറുടുത്തു

കാലചക്രത്തിന്റെ
വേഗത കൂടിയപ്പോള്‍
ചുരിധാറിലെ ടോപിന്റെ
ഇറക്കം കുറഞ്ഞു വന്നു

ശരീരത്തിന്‍റെ വടിവുകള്‍
മറഞ്ഞിരിക്കുന്നതിനാല്‍
ചുരിധാറുകള്‍ അതിവേഗം
കാലത്തിനൊപ്പം
സഞ്ചരിച്ചു.

അണിയാന്‍ സൌകര്യവും
ശരീരത്തിന്‍റെ സുരക്ഷയും
ചുരിധാറിനെ ഇഷ്ട വസ്ത്രമാക്കി

പക്ഷെ സ്ത്രീയുടെ ശരീരം
കൊതിച്ചവര്‍
സാരി ഔദ്യോഗിഗ വസ്ത്രമാക്കി
നാമകരണം ചെയ്തു

ചുരിധാറിന്റെ ഒഴുക്ക്
മന്ദമായപ്പോള്‍
ജീന്‍സും ടോപ്പുമെന്ന
പുതു ഫാഷന്‍
കയറി വന്നു

ഫാഷന്റെ തള്ളികയറ്റത്തില്‍
ടോപ്പിന്‍റെ ഇറക്കം
നിതംപത്തെ വെളിച്ചം കാണിച്ചു

ജീന്‍സിട്ട പെണ്‍കുട്ടിക്ക്
തന്റേടം പുറത്ത്
ചാടുന്നതായി
അനുഭവപ്പെട്ടു
പരാതിയും വന്നു.

പുരാണ അന്നനട മാറി
നടത്തത്തിന്‍റെ വേഗത കൂട്ടി ജീന്‍സ്
കാലുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായി
കാലുകള്‍ കൊണ്ടുള്ള അല്ലറ ചില്ലറ
കസര്‍ത്തുകളൊക്കെ നടത്താമെന്നായി
പോക്കറ്റ് വന്നതോടെ
തോളിലെ ബാഗ്
എപ്പോഴും പരതേണ്ടി വന്നില്ല

ജീന്‍സും ടോപ്പും കാലത്തിന്‍റെ
മാറ്റത്തില്‍ തിമിര്‍ത്താടിയപ്പോള്‍
സ്ത്രീ സൌന്ദര്യം എവിടെയോ
ചോര്‍ന്ന് പോയത് പോലെ !!!

18 comments:

  1. സൌന്ദര്യം ചോർന്നു പോയതായി തോന്നിയോ?

    ReplyDelete
  2. സൗന്ദര്യം പോകട്ടെ, ചെങ്ങാതീ ,ആ സ്വാതന്ത്ര്യം , 2 മിനിറ്റില്‍ റെഡിയാകാനുള്ള സൗകര്യം, അത്‌ വളരെ വലുതാണ്‌. കണ്ണാടിക്കു മുമ്പില്‍ പാഴാക്കുന്ന സമയം എത്ര ലാഭം.വല്ല ഫങ്കഷനുകള്‍ക്കും പോകുമ്പോള്‍ നമുക്ക്‌ സമയമെടുത്ത്‌ സാരിപ്പുടവ ചുറ്റാം.

    ReplyDelete
  3. നിത്യന് ചെയ്ത കമന്റും ഡിലീറ്റിക്കാണുമോ ആവോ

    ReplyDelete
  4. പ്രിയ സുഹൃത്ത് സ്വപ്നാടകന്‍ താങ്കളുടെ എല്ലാ കമന്റുകളും അവിറ്റേയുണ്ട്, എന്റെ ആ ബ്ലൊഗിൽ ചില പ്രശ്നങ്ങൽ വന്ന്പ്പോൽ ഞാൻ പുതിയൊരു ബ്ലൊഗ് തുടങ്ങി പക്ഷെ സത്യത്തിൽ എനിക്ക് ആ കമന്റ് മുഴുവനും ഇതിലേക്ക് മാറ്റാൻ അറിയാത്തത് കൊണ്ടാണ് അങ്ങിനെ സംഭവിച്ചത്. കോപ്പി പ ചെയ്താൽ കാണാൻ ഒരു അഗ്ലിയായത് കൊണ്ടാണ് അങ്ങിനെ ചെയ്യാതിരുന്നത്. താങ്കൽ എന്ത് എഴുതിയാലും അതിന്റെ മറുപടി എഴുതാൻ എനിക്കറിയാം, അല്ലാതെ താങ്കൽ കരുതുന്നത് പോലെ ഒന്നും അല്ലട്ടോ!! പക്ഷെ ഇനിയെങ്കിലും ഞാൻ കമന്റ് മൊഡറേഷൻ ചെയ്യാൻ നിർബന്ധിക്കപ്പെട്ടിരിക്കുകയാണ്( താങ്കളുടെ മുകളിലത്തെ കമന്റ് താങ്കളുടെ പൂർണ്ണ സമ്മതത്തോടെ ഞാൻ ഡിലീറ്റാക്കുന്നു, കാരണം താങ്കൽ അറിയാതെ ചെയ്തുപോയതാണെന്ന് എനിക്കറിയാം, താങ്കൽക്ക് നിർബന്ധമാണെങ്കിൽ അത് ഞാനിവിടെ കോപ്പി ചെയ്യാം.)

    ReplyDelete
  5. ഞാനരുടേയും കമന്റ് ഡിലീറ്റാക്കില്ല,പിന്നെ ഭാഷമാറുമ്പോൾ എന്ത് ചെയ്യണം, അതിലൊക്കെ മോശമായി ഞാൻ കമന്റിയിട്ടുണ്ട്.

    ReplyDelete
  6. പ്രിയ നന്ദന
    എന്റെ സമ്മതൊന്നുമില്ലാട്ടോ...
    ആ പോസ്റ്റുകള്‍ തന്നെ ഡിലീറ്റി ഇവിടെ റീപോസ്റ്റിയതല്ലേ ഇത്..
    അതില്‍ ചെയ്ത കമന്റിനു മറുപടിയും കിട്ടിയില്ല..
    ആ ബ്ലോഗില്‍ വന്ന "ചില പ്രശ്നങ്ങള്‍" എന്താണെന്ന് എനിക്കൂഹിക്കാം..

    ReplyDelete
  7. പിന്നെ, മറുപടി എഴുതുന്ന കാര്യത്തില്‍ നിങ്ങളുടെ മിടുക്ക് അറിയാം..
    "ഞാനരുടേയും കമന്റ് ഡിലീറ്റാക്കില്ല,പിന്നെ ഭാഷമാറുമ്പോൾ എന്ത് ചെയ്യണം, അതിലൊക്കെ മോശമായി ഞാൻ കമന്റിയിട്ടുണ്ട്."

    ഇതെനിക്ക് മനസ്സിലാവാത്തതു കൊണ്ട്, നേരത്തെ താങ്കള്‍ ഡിലീറ്റിയ, എന്റെ കമന്റില്‍ത്തന്നെ ഞാനുറച്ചു നില്‍ക്കുന്നു.

    ReplyDelete
  8. ഇത്രയും കമന്റുകൾ ഇതിനുകിട്ടിയിരുന്നു
    നന്ദന said...
    സൌന്ദര്യം ചോർന്നു പോയതായി തോന്നിയോ?
    January 27, 2010 4:07 AM
    എറക്കാടൻ / Erakkadan said...
    ആണല്ലോ ഇതെന്നെയാണു കുറെ കാലമായി ആണുങ്ങളും പ്രസംഗിക്കുന്നത്....നല്ല വിഷയം തിരഞ്ഞെടുത്തതിനു പ്രത്യേക അഭിനന്ദനം
    January 27, 2010 4:35 AM
    ലംബന്‍ said...
    ജീന്‍സിട്ടാല്‍ ചോരുന്നതാണോ സ്ത്രീ സൌന്ദര്യം? എന്തൊ എനിക്കങ്ങിനെ തോന്നുന്നില്ല. കവിത നന്നയിരുന്നു.
    January 27, 2010 5:06 AM
    മാനസ said...
    എന്‍റെ സാരിയെവിടെ ? :)
    January 27, 2010 6:09 AM
    മാനസ said...
    ''അടിവയറിലെ വലതു ഭാഗം
    കാണിക്കാമെന്ന സൗകര്യം
    ബോധപൂര്‍വം ഏറ്റെടുത്തു''
    ഇടതല്ലേ???
    ആകെ കണ്ഫ്യൂഷന്‍ ആയി :(
    ഒന്നു കൂടി നോക്കിക്കോട്ടേ.......:p
    January 27, 2010 6:10 AM
    Manoraj said...
    നന്ദന..
    പണ്ട്‌ ആരോ പറഞ്ഞപോലെ "വസ്ത്രമേതു ധരിച്ചാലും ധരിക്കുന്നത്‌ നല്ല രീതിയിൽ ആയാൽ മതി" എന്തു ആരും പറഞ്ഞിട്ടില്ലേ.. ഇതാ കുഴപ്പം.. പറയേണ്ടത്‌ പറയില്ല.. ഏതായാലും ഞാൻ പറഞ്ഞിരിക്കുന്നു. നന്ദന.. അൽപം അക്ഷരതെറ്റുകൾ സൂചിപ്പിച്ചോട്ടേ.. ചുരിധാർ അല്ല ചുരുദാർ ആണെന്നാണു എന്റെ വിശ്വാസം. അതുപോലെ നിതം പം അല്ല നിതംബം ആണെന്നും തോന്നുന്നു.. തെറ്റിയെങ്കിൽ ക്ഷമിക്കുക.. കവിതയായതിനാലാട്ടോ ചുണ്ടിക്കാട്ടിയത്‌. കവിതയിൽ അക്ഷരപിശക്‌ അത്ര നല്ലതല്ല...
    @മാനസി,
    മാനസിക്ക്‌ കൺഫൂഷൻ വേണ്ട.. ഹാ, ഇനിയിപ്പോ എന്റെ മേക്കിട്ട്‌ കയറിക്കൊ, ഇതും നോക്കി നടക്കുവാന്നോ എന്നും ചോദിച്ച്‌? പിന്നെ, ഒരു പക്ഷെ, നന്ദന ഉത്തരേന്ത്യൻ മോഡലാകും ഉദ്ദേശിച്ചേ...

    January 27, 2010 6:24 AM
    SAJAN SADASIVAN said...
    സൌന്ദര്യം ചോര്‍ന്നുപോയതാകില്ല, മൂടിവയ്ക്കപ്പെടുന്നത് കൂടുതല്‍ സുന്ദരമായിരിക്കാം എന്ന തോന്നലായിരിക്കും ഇങ്ങനെ ചിന്തിപ്പിക്കുന്നത്.
    January 27, 2010 6:27 AM
    Seek My Face said...
    ചിന്തകള്‍ നന്നായിരിക്കുന്നു ....മലയാളികള്‍ക്ക് ചേരുന്നത് സാരിയും ചുരിദാറും തന്നെ ആണെന്നാന്നു എന്റെ അഭിപ്രായം....
    January 27, 2010 11:27 AM
    നന്ദന said...
    എറക്കാടൻ ,
    വായനക്കു നന്ദി
    ആണുങ്ങൾക്ക് സൌന്ദര്യം ചോരാതെ സൂക്ഷിക്കണം
    അതിനു ചാക്കിൽ കെട്ടിവെക്കാം.
    ലംബന്‍,
    വായനക്കു നന്ദി
    ജീൻസിന്റെ സൌന്ദര്യവും സാരിയുടെ സൌന്ദര്യവും ഒന്ന് മാ‍റിമാറി നോക്കൂ അപ്പൊൾ കാണാം സൌന്ദര്യത്തിന്റെ ചോർച്ച.
    മാനസ,
    അന്ന് ഇവിടെ മറന്ന് വെച്ച സാരി ഇപ്പഴും ഇവിടെതന്നെയുണ്ട്, വേണമെങ്കിൽ കൊണ്ട് പോകാം!!!
    ഇതിന് വേണ്ടി ഇടതാക്കിയതാ!! ഒരു ദിവസം ഇടതും കണട്ടെ!
    Manoraj ,
    വായനക്കു നന്ദി
    അക്ഷര തെറ്റുകൾ മിക്കതും റ്റൈപ്പിങ്ങിൽ വർന്നതാ, ചുരിദാർ ഞാനും സംശയിച്ചു, പിന്നെ അങ്ങിനെയിട്ടു. ചുരിദാറായാലും ചുരിധാറായാലും ശരാശരി മലയാളിക്ക് മനസിലാവും വാലിയ സാഹിത്യകാർക്ക് മനസ്സിലാവില്ല (മനോജിനെ ഉദ്ദേശിച്ചില്ല ട്ടോ)
    ഉത്തരേന്ത്യൻ മോഡലാകും, മുകളിലുണ്ട്.
    SAJAN SADASIVAN,
    വായനക്കു നന്ദി
    മൂടിവയ്ക്കപ്പെടുന്നത് കൂടുതല്‍ സുന്ദരമായിരിക്കുമോ?
    അങ്ങനെയെങ്കിൽ കുടത്തിലെ കള്ളിനായിരിക്കും കൂടുതൽ സൌന്ദര്യം.
    എല്ലാം എന്റെ തോന്നൽ, എനിക്ക് അങ്ങിനെയൊരു തോന്നൽ ഇല്ല
    എല്ലാരും തുറന്നിട്ടാൽ ഞാനും.. വേണ്ട അപ്പോൽ പിന്നെ സൌന്ദര്യം ചോർന്ന് പോകും, ഇപ്പോൽ പിടിച്ച് നിൽക്കുന്നത് തന്നെ അതിന്റെ ബലത്തിലാ!!!
    Seek My Face
    വായനക്കു നന്ദി
    താങ്കളുടെ അഭിപ്രായത്തിൽ സാരിയും ചുരിദാറും സൌന്ദര്യം കൂട്ടൂമെന്നല്ലേ? നന്നായി എങ്കിലല്ലേ ഇടക്കൊക്കെ അറ്റിവയറിലേക്ക് ഒളിഞ്ഞ് നോക്കാൻ പറ്റൂ. (തങ്കളെ കുറിച്ചല്ല)

    January 28, 2010 12:17 AM
    മുരളി I Murali Nair said...
    ഇതാവും സ്ത്രീത്വത്തിന്റെ പരിണാമസിദ്ധാന്തം..!
    സ്ത്രീ സൌന്ദര്യം എവിടെയോ ചോര്‍ന്നത്‌ പോലെ കവിതവായിച്ചപ്പോള്‍ തോന്നി.പക്ഷെ കവിതയുടെ സൌന്ദര്യം ചോര്‍ന്നിട്ടോന്നുമില്ല കേട്ടോ...

    January 28, 2010 12:52 AM
    Sukanya said...
    കൊള്ളാം. നന്ദി ഈ വേഷപകര്‍ച്ച പകര്‍ന്നു തന്നതിന്.
    ഇടതു ഭാഗമല്ലേ കാണുക എന്നൊരു സംശയം മാത്രം.

    January 28, 2010 3:23 AM
    ഗോപാൽ ഉണ്ണികൃഷ്ണ said...
    ഒളിച്ചുവെക്കുമ്പോൾ കൂടുന്നത് ജിജ്ഞാസയാണ്, സൌന്ദര്യമല്ല.തെളിച്ചുവെക്കുമ്പോൾകുറയുന്നതും അതെ ക്രമത്തിൽ. നിയാൻഡർത്തൽ മാൻ വായിനോക്കി ആയിരുന്നിരിക്കാനിടയില്ല.
    January 28, 2010 4:03 AM
    ഉമേഷ്‌ പിലിക്കൊട് said...
    കൊള്ളാം ടീച്ചറെ ...............
    January 28, 2010 5:19 AM

    ReplyDelete
  9. ഇത്രയും കമന്റുകൾ ഇതിനുകിട്ടിയിരുന്നു
    കാക്കര - kaakkara said...
    കവിത കൊള്ളാം,
    "പക്ഷെ സ്ത്രീയുടെ ശരീരം
    കൊതിച്ചവര്‍
    സാരി ഔദ്യോഗിഗ വസ്ത്രമാക്കി
    നാമകരണം ചെയ്തു "
    ----
    ഒരു എം.സി.പി തിരുത്ത്‌
    പുരുഷന്റെ ശരീരം കൊതിച്ചവർ
    മുണ്ട്‌ ഔദ്യോഗിക വസ്ത്രമാക്കി
    നാമകരണം ചെയ്‌തു.
    January 28, 2010 5:41 AM
    Manoraj said...
    ചുരിദാറായാലും ചുരിധാറായാലും ശരാശരി മലയാളിക്ക് മനസിലാവും വാലിയ സാഹിത്യകാർക്ക് മനസ്സിലാവില്ല (മനോജിനെ ഉദ്ദേശിച്ചില്ല ട്ടോ)
    വേണ്ടായിരുന്നു നന്ദന.. കളിയാക്കുന്നതിനും ഒരു പരിധിയില്ലേ... ഞാൻ പിണക്കാ...
    January 28, 2010 7:08 AM
    pattepadamramji said...
    കാലത്തിന്റെ കുതിപ്പിലും പുതുമയെ തേടിയുള്ള പാച്ചിലിലും എന്തൊക്കെയോ വാരിക്കൂട്ടുന്നു. അതില്‍ എന്തൊക്കെയോ സ്വികരിക്കുന്നു, അവനവന്റെ യുക്തിക്കനുസരിച്ച്.
    കൊള്ളാം.
    January 28, 2010 7:47 AM
    ഹംസ said...
    ഏതു വസ്ത്രത്തിലാണെലും സ്ത്രീയുടെ പെരുമാറ്റത്തില്‍ അല്ലെ അവരുടെ സൌന്ദര്യം.
    പിന്നെ കാലത്തിനൊത്ത് കോലം കെട്ടുന്നവര്‍.
    ഓരോ നാട്ടിലും ഓരൊ വസ്ത്രങ്ങള്‍ .
    വസ്ത്രങ്ങള്‍ക്കു മാന്യതയുണ്ട് എന്നതില്‍ അഭിപ്രായ വിത്യാസം ഇല്ല
    മാന്യമായ വസ്ത്രങ്ങള്‍ ആണിനായാലും പെണ്ണിനായാലും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കും.
    January 28, 2010 10:25 AM
    ബിലാത്തിപട്ടണം / Bilatthipattanam said...
    ചുരിദാറായാലും,സാരിയായാലും,ജീൻസായാലും,...ഒരോശരീരത്തിനുമിണങ്ങുന്ന പുടവകൾ തന്നെയാണ് തരുണികൾക്ക് ഭംഗി കേട്ടൊ...നിതംബവും,മാറുമൊക്കെ എടുത്തുപ്രദർശിപ്പിക്കുന്ന വസ്ത്രങ്ങൾ ഒപ്പം അഴകുകൂട്ടുമെന്നുമാത്രം.
    January 28, 2010 2:34 PM
    Pyari K said...
    "Dress according to the occassion and circumstances" - ithonnu maathram manassil vachaal soundaryam chornnu pokumennu thonnunnilla. :)
    January 28, 2010 10:00 PM
    Pyari K said...
    blogukal vaayikkumbol thonnunna aavarthana virasatha ee blogil thonniyilla. :)
    January 28, 2010 10:01 PM
    jayarajmurukkumpuzha said...
    bestwishes
    January 29, 2010 1:25 AM
    ഒഴാക്കന്‍. said...
    വസ്ത്രത്തില്‍ അല്ലാ കഥ അത് എങ്ങനെ ഉടുക്കുന്നു എന്നതില്‍ അല്ലെ?
    സായിപ്പന്മാര്‍ നിക്കര്‍ ഇട്ടാല്‍ നല്ല രസം എന്നാല്‍ നമ്മുടെ ഞോണ്ടി വാസു ഇട്ടാലോ...
    കാഴ്ചപാട് കൊള്ളാം കവിതയും!
    January 29, 2010 3:28 AM

    ReplyDelete
  10. ഇത്രയും കമന്റുകൾ ഇതിനുകിട്ടിയിരുന്നു
    Anilan -അനിലന്‍ said...
    വളരേ കാലം സാരി
    സ്ത്രീ ശരീരത്തില്‍
    അള്ളിപ്പിടിച്ചിരുന്നു
    അടിവയറിലെ വലതു ഭാഗം
    കാണിക്കാമെന്ന സൗകര്യം
    ബോധപൂര്‍വം ഏറ്റെടുത്തു
    - കുറച്ച്‌ എഡിറ്റ്‌ ചെയ്തിരുന്നെങ്കില്‍ എന്ന് തോന്നി. നല്ലത്‌!
    January 29, 2010 9:32 AM
    ജീവി കരിവെള്ളൂര്‍ said...
    കണ്ടതു സുന്ദരം
    കാണാത്തതോ അതിലും ...
    അങ്ങനെ ചോര്‍ന്നു പോകുന്നതാണോ സ്ത്രീ സൌന്ദര്യം .സ്വതന്ത്രമായ വസ്ത്രധാരണ സ്വാതന്ത്ര്യവുമുണ്ട് ഭാരതത്തില്‍ .അല്ലെങ്കില്‍ തന്നെ ഒരു തുണിയില്‍ ഒതുങ്ങി നില്കുന്നതാണോ സ്ത്രീ സൌന്ദര്യം .എന്തോ? ഞാന്‍ കണ്ടിട്ടില്ല കേട്ടോ.സ്ത്രീക്കു മാത്രമല്ല ഭൂമിയിലെ ഓരോ കല്ലിനും പുല്ലിനുമുണ്ട് സൌന്ദര്യം .കാലത്തിന്‍റെ കുത്തൊഴുക്കില്‍ ചിലതു ഒലിച്ചു പോയിട്ടുണ്ടാകാം .മാറ്റുവിന്‍ ... എന്നാരൊക്കെയോ പാടീട്ടുള്ളതല്ലെ.
    സംഭവിച്ചതെല്ലാം നല്ലതിന്‌ ,ഇനി....
    January 29, 2010 10:03 AM

    ReplyDelete
  11. നന്ദന said...
    മുരളി,
    വായനക്കു നന്ദി
    അങ്ങിനെയൊന്ന് തോന്നിയത് കൊണ്ടായിരുന്നു ഞാനിത് എഴുതിയത്
    പക്ഷെ ആളുകൾ പലവിധമല്ലേ!! അവരുടെ തോന്നലുകൾ മറിച്ചാവുമ്പോ നമുക്ക് വേധനിക്കാം. താങ്കളെപോലുള്ളവരുടെ ഈ ചെറിയവരികളാണ് എന്നേപോലുള്ളവർക്ക് എന്തെങ്കിലും കുത്തിക്കുറിക്കാൻ മനസ്സുവരുന്നത്,ഊർജജം ഉണ്ടാവുന്നത്. ആ നന്മനിറഞ്ഞ മനസ്സിന് ആയിരം അശ്രുകണങ്ങൾ,സ്നേഹാദരവോടെ
    Sukanya,
    വായനക്കു നന്ദി
    വേഷപകർച്ചയിലെ സൌന്ദര്യ ചോർച്ചയായിരുന്നു വിഷയം സുകന്യ ഒന്നും പറയാതെ പോയതിൽ ചെറിയ വിഷമം
    ഇടതുഭാഗത്തെക്കുറിച്ച് ഞാൻ മുകളിൽ പറഞ്ഞിട്ടുണ്ട്. ഭാഗം മാറിയതിലണോ അതല്ല മനപ്പോർവ്വം എടുത്തുകാണിക്കുന്ന
    ഭാഗം കാണിച്ചതിലോ പ്രതിഷേധം?
    ഗോപാൽ ഉണ്ണികൃഷ്ണ ,
    വായനക്കു നന്ദി
    തങ്കൾ പറഞ്ഞത് ഒളിച്ച് വെക്കുന്നവർക്കെ മനസ്സിലാവൂ അല്ലെങ്കിൽ ഒളിച്ച് നോക്കുന്നവർക്ക്, രണ്ടും ഒന്ന് തന്നെ!!!
    വായിനോക്കികൾ സൌന്ദര്യം ആസ്വദിക്കുകയല്ലേ? ആസ്വാദനത്തിനിട്ട ഒരു നാമകരണം.
    ഉമേഷ്‌ പിലിക്കൊട്
    വായനക്കു നന്ദി
    ടീച്ചറെ കൊള്ളമെന്നാണൊ ഉദ്ദേശിച്ചതെങ്കിൽ ഈ പാവത്തിനെ വെറുതെ വിട്ടേര് ഉമേഷ് കുട്ടാ!!
    കാക്കര ,
    വായനക്കു നന്ദി
    ഹൊ!! പുരുഷമേധാവിത്തത്തിന്റെ നേർകാഴ്ച,
    മുണ്ട് ഔദ്യോഗിക വസ്ത്രമാക്കിയത് ഞാനറഞ്ഞില്ല ട്ടോ!!
    സംശയമില്ല പുരുഷന്റെ സൌന്ദര്യം മുണ്ടിൽ തന്നെ
    January 29, 2010 10:11 PM

    ReplyDelete
  12. നന്ദന said...
    Manoraj,
    എനിക്കറിയാം മനോജ് പിണങ്ങുമെന്ന് അപ്പോൽ പിന്നെ എനിക്ക് പഴയത്പോലെ ജീൻസ് മാറ്റി സാരിയുടുക്കാമല്ലോ അത് കണ്ടാൽ മനൊജിന്റെ പിണക്കം മാറുകയും ചെയ്യും കൂടുതൽ സ്നേഹം കാണിക്കുമല്ലൊ!!
    pattepadamramji ,
    വായനക്കു നന്ദി
    അതെ! തിരഞ്ഞെടുക്കുന്നത് നമ്മളും കുറ്റം മുഴുവൻ കാലത്തിനും.
    കുതിപ്പിലും കിതപ്പിലും സൌന്ദര്യത്തിന്റെ ചോർച്ച കാണാതിരിക്കാമോ?
    ഹംസ,
    വായനക്കു നന്ദി
    അപ്പോൽ താങ്കൽ പറയുന്നത് സ്ത്രീ സംസാരിച്ചാലെ സൌന്ദര്യം മനസ്സിലാവൂ, സംസാരിപ്പിക്കൻ ഓരൊ കണ്ടുപിടുത്തങ്ങളേ!!
    അപ്പോൽ വസ്ത്രത്തിന്റെ അളവുവെച്ച് നമുക്കവരുടെ മാന്യത മനസ്സിലാക്കാം,
    പ്രാധാന്യമല്ല സൌന്ദര്യമാണ് ഞാനുദ്ദേശിച്ചത്.
    ബിലാത്തിപട്ടണം,
    വായനക്കു നന്ദി
    കൊള്ളാം എടുത്ത് പ്രദർശനമാണ് സൌന്ദര്യം
    എന്തായാലും താങ്കെളെങ്കിലും വളച്ചുകെട്ടില്ലാതെ തുറന്ന് പറഞ്ഞല്ലോ!!
    ഇതാണ് യതാർഥത്തിൽ പുരുഷന് വേണ്ടത്. മുഴകളും വടിവുകളും ഇത്തിരിയൊക്കെ കണ്ടാൽ കൊള്ളാം.
    Pyari K
    വായനക്കു നന്ദി
    അവസരത്തിനൊത്ത് വസ്ത്രം ധരിക്കാം അല്ലെ, പക്ഷെ അതിൽ വരുന്ന സാഹചര്യങ്ങളെ കാണാതെ പോകരുത് പ്രത്യേകിച്ച് മന്ത്രിമാർ ഉണ്ടാവുമോ എന്ന് അറിഞ്ഞിരിക്കണം. ഓണത്തിനു മത്രം സാരിയുടുക്കം.
    താങ്കളെപോലുള്ളവരുടെ ഈ ചെറിയവരികളാണ് എന്നേപോലുള്ളവർക്ക് എന്തെങ്കിലും കുത്തിക്കുറിക്കാൻ മനസ്സുവരുന്നത്,ഊർജജം ഉണ്ടാവുന്നത്. ആ നന്മനിറഞ്ഞ മനസ്സിന് ആയിരം അശ്രുകണങ്ങൾ,സ്നേഹാദരവോടെ
    ആവർത്തന വിരസത ഒഴിവാകുന്നത് കൂടുതൽ എഴുതാത്തത് കൊണ്ടാണ് പ്യാരി വിരസത വരുമ്പോൾ ക്ഷമിക്കണേ!!
    jayarajmurukkumpuzha,
    വായനക്കു നന്ദി
    ഒഴാക്കന്‍.,
    വായനക്കു നന്ദി
    ഞൊണ്ടി വാസു ഇട്ടാൽ അതിലും രസമുണ്ടാവും പക്ഷെ ആ രസം കണാൻ നമ്മുടെ മനസ്സിനു വലിപ്പം പോരാ!! സായിപ്പിന്റെ മുന്നിൽ അടിയറവെക്കുന്ന കാഴ്ചപാടിന്റെ പക്ഷപാതം.
    അനിലന്‍,
    വായനക്കു നന്ദി
    എടിറ്റ് ചെയ്തതാണ് നമ്മുടെ വസ്ത്രങ്ങൾക്ക് പറ്റിയത് അത് ഇവിടേയും പറ്റിക്കണോ?
    അതല്ല സദാചാരത്തിന്റെ വാളോങ്ങിയതാണോ?
    ജീവി കരിവെള്ളൂര്‍ ,
    വായനക്കു നന്ദി
    ചോർന്നുപോകുന്ന സൌന്ദര്യത്തെ പിടിച്ചു നിർത്താനൊരിളിയ ശ്രമം,
    ജീവി ഇതുവരേയും കാണാത്തത് കൊണ്ടായിരിക്കും അങ്ങിനെ തോന്നുന്നത്, കണ്ടാൽ തിരിച്ചുപറയും - കണാതിരിക്കുന്നതായിരുന്നു നല്ലത്.
    ഭാരതത്തിലേക്കളും കൂടുതൽ പുറത്തുണ്ട്,
    കാലത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചതും സർവ്വ ജീവികളിലേയും സൌന്ദര്യം ആസ്വദിച്ച ഒരാള് സ്ത്രീയുടെ സൌന്ദര്യം മാത്രം കണ്ടില്ല എന്നു പറയുന്നത് കള്ളമോ അതോ തമാശയോ?
    എന്തായാലും പെട്ടെന്ന് തന്നെ കാണാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
    മാറ്റുവിൻ സാരികളേ എന്നാണോ ഉദ്ദേശിച്ചത്.
    ഇനി സഭവിക്കാനുള്ളത് നല്ലതാവണമെങ്കിൽ നന്മ ചെയ്യണം

    ReplyDelete
  13. January 29, 2010 10:49 PM
    prakash d namboodiri said...
    എടോ സാറെ താങ്കള്‍ ഇത്ര തൊട്ടാവാടിയായാലോ? ഇങ്ങനെയൊക്കെയെഴുതുമ്പോഴല്ലേ താങ്കളുടെ ബ്‌ളോഗില്‍ എന്താണെന്ന് ആളുകള്‍ വായിക്കൂ. പിന്നെ താങ്കളുടെ ബ്‌ളോഗില്‍ കമന്റിയവര്‍ എന്നെ തെറിവിളിക്കാന്‍ വരുമ്പോഴല്ലേ ഇവിടെയും ആരെങ്കിലും വരൂ. ഇതൊക്കെയൊരു തമാശയായിട്ടെടുക്കേണ്ടേ. മാതൃഭൂമിയിലെ ലേഖനവുമായി സാമ്യമുണ്ടെന്നു പറഞ്ഞതു സത്യം. അതങ്ങനെയല്ല എന്നു താങ്കള്‍ പറയുമ്പോള്‍ ഞാനതു മുഖവിലയ്‌ക്കെടുക്കും. തെറ്റുപറ്റിയതില്‍ ക്ഷമ ചോദിക്കും. പക്ഷേ അത് 10 പേര്‍ എന്നെ തെറി വിളിച്ചു കഴിഞ്ഞിട്ടു മതിയായിരുന്നു. Satire എന്ന ലേബലിലാണ് അതെഴുതിയത്. ചിത്രകാരനും നിസ്സഹായനുമൊന്നും പരിഭവം തോന്നിയില്ലല്ലോ? ഒരിക്കലും വിമര്‍ശനങ്ങളെ ഭയക്കാതെ എഴുതുക. ആത്മാര്‍ത്ഥമായും ക്ഷമിച്ചേക്കണേ. ഞാന്‍ ബ്‌ളോഗില്‍ വന്ന് വലതുകാല്‍ വച്ചു കയറി ആദ്യമായി ഒരു കമന്റിട്ടത് കാളിന്ദീതീരം Lakshmi എന്നയാളിന്റെ പോസ്റ്റിലായിരുന്നു. 67 കമന്റുകള്‍ക്കു ശേഷം ഞാന്‍ സുല്ലിട്ടു പോന്നു. പിന്നെ കമന്റിട്ടത് ഇവിടെയാണ്. നന്ദി.

    January 30, 2010 1:24 AM
    സോണ ജി said...
    എന്നും വ്യത്യസ്ഥ ആശയങ്ങളിള്‍ കവിതയും ലേഖനവും കുറിക്കാനുള്ള കഴിവ് ഉണ്ട്. പ്രത്യേകിച്ച്, മറ്റ് സ്ത്രീ എഴുത്തുകാരികള്‍ പറയാന്‍ മടിക്കുന്നത്...ഈ എഴുത്തകാരിക്ക് പറയാന്‍ കഴിയുന്നു എന്നത് ചാരിതാര്‍ഥ്യമുള്ള സംഗതി തന്നെ..അവിടെ ഈ പ്രവാസി എഴുത്തുകാരി വേറിട്ടു നില്‍ക്കുന്നു...പിന്നെ ,അക്ഷര തെറ്റുകള്‍ ഉണ്ട്.അത് നിര്‍ബന്ധമായും തിരിത്തേണ്ടതാകുന്നു..തുടരുക.നന്ദി !
    January 30, 2010 1:45 AM നന്ദന said...
    പ്രിയ പ്രകാശ്,
    വായനക്കു നന്ദി
    ആരുടേയും വിമർശങ്ങളെ ഞാൻ ഭയക്കുന്നില്ല, അങ്ങിനെയെങ്കിൽ ഞാൻ ചിത്രകാരന്റേയും കെ.പിയുടേയും ബ്ലോഗിൽ അവർക്കെതിരായി കമന്റിടുമായിരുന്നില്ല.
    ചിത്രകാരനും നിസ്സഹായനുമൊന്നും പരിഭവം തോന്നിയില്ലല്ലോ?
    ഞനവരെപോലെയല്ല എനിക്ക് കുറച്ച് ലജ്ജയൊക്കെയുണ്ട്, തോന്നുന്നതൊക്കെ വിളിച്ചുപറയില്ല!!!
    എന്നോട് ക്ഷമ ചോദിക്കൻ താങ്കൾ അന്ന് പണം തന്നിട്ടല്ലേ പോയത്!! എനിക്കോർമ്മക്കുറവുണ്ട്, എത്രയാളുകൽ കയറിയിറങ്ങുന്നതാ!!
    ഹൊ ലക്ഷിമിയുടെ കൂടേയും പോറുത്തോ? ഞാൻ വിചാരിച്ചു എന്റെടുത്ത് മാത്രമാണ് സഹവാസം.
    അവസാനത്തെ സാഹിത്യം വേണമായിരുന്നോ ഞാനിപ്പഴും ചിന്തിക്കുന്നു.
    നമോവാകം
    സോണ ജി
    വായനക്കു നന്ദി
    ഞാനിങ്ങനെ ചിന്തിക്കുകയായിരുന്നു എന്തേ വരാത്തെ
    രതിക്രീഡയിലെ കീടങ്ങളെവരേ തലങ്ങും വിലങ്ങും ഭോഗിച്ച്
    അഭിരാമികൽ രമിക്കുന്നത് കാണുമ്പോൽ സോണ സുകിപ്പിക്കുകയാ!!
    സുഖിപ്പിച്ച് കിടത്തലുകൾക്ക് ഇപ്പോഴും കുറവില്ല അല്ലേ!!
    എന്തായാലും ഞാനങ്ങ് സുഖിച്ച് സുകിച്ച് നീരുറവ പൊട്ടിയൊഴുകി,
    അക്ഷര തെറ്റുകള്‍ ചൂണ്ടികാണിച്ചാൽ തിരുത്താൻ പഴയത് പോലെ ഇന്നും തെയ്യാർ.
    ആ നന്ദിക്ക് ഒരായിരം ചുവന്ന പുഷ്പങ്ങൽ January 30, 2010 3:06 AM
    Vinodkumar Thallasseri said...
    ഒരുകാലത്ത്‌ സ്ത്രീകളുടെ കാലുകള്‍ അകന്നു നില്‍ക്കുന്നത്‌ അശ്ളീലമായിരുന്നു. പിന്നീട്‌ അത്‌ മാറി.

    തണുപ്പ്‌ കൂടുതലുള്ള പ്രദേശങ്ങളില്‍ സാരിയേക്കാളും സൌകര്യം ചുരീദാര്‍ പോലുള്ള വസ്ത്രങ്ങള്‍ തന്നെ. ഇരുചക്ര വാഹനങ്ങളില്‍ യാത്രയ്ക്കും ചുരീദാര്‍ തന്നെ സൌകര്യം.

    പിന്നെ സ്ത്രീപക്ഷത്തുനിന്ന്‌ നോക്കുമ്പോള്‍ ഒരു പക്ഷെ പുരുഷന്‌ തുല്യമാകാനുള്ള ഒരു ശ്രമം കൂടിയുണ്ടാവാം.

    വസ്ത്രം സൌകര്യമനുസരിച്ച്‌ ആകാം, പക്ഷേ അതിണ്റ്റെ ധര്‍മം നിറവേറ്റണമെന്നും എണ്റ്റെ പക്ഷം.
    January 30, 2010 8:29 AM

    ReplyDelete
  14. mukthar udarampoyil said...
    ഇവിടെ
    (സൗദിയില്‍)
    പര്‍ദ്ദക്കുള്ളില്‍
    ചോര്‍ന്നു പോവാതെ
    സ്ത്രീ ....

    കറുത്ത
    പര്‍ദ്ദക്കുള്ളില്‍...

    ആ...
    January 31, 2010 2:21 AM നന്ദന said...
    Vinodkumar Thallasseri,
    വായനക്കു നന്ദി
    ഒരുകാലത്ത്‌ സ്ത്രീകളുടെ കാലുകള്‍ അകന്നു നില്‍ക്കുന്നത്‌ അശ്ളീലമായിരുന്നു പിന്നീട്‌ അത്‌ മാറി.
    ഹൊ! അത് മാറിയില്ലായിരുന്നെങ്കിൽ കേസരികൽ വിഷമിച്ചേനെ
    എങ്ങനെ ഒന്നകത്തിവെക്കും
    ഇന്ന് കാലുകൾ അകന്നു നിൽക്കുന്നത് സൌകര്യമായി എന്നു മനസ്സിലാക്കണം
    അതിലും സൌകര്യം ജീൻസായിരിക്കില്ലേ?
    പിന്നെ സ്ത്രീപക്ഷത്തുനിന്ന്‌ നോക്കുമ്പോള്‍ ഒരു പക്ഷെ പുരുഷന്‌ തുല്യമാകാനുള്ള ഒരു ശ്രമം കൂടിയുണ്ടാവാം.
    എന്താ വിനോദ് തുല്യമാകുന്നത് ചുരിധാറിട്ടിട്ടോ?അതൊ ജീൻസിട്ടിട്ടോ?
    അങ്ങനെയൊരു തുല്യത സ്ത്രീക്ക് ആവശ്യമുണ്ടോ?
    തുല്യത്യല്ല സൌന്ദര്യം ചോർച്ചയായിരുന്നു ചർച്ച.
    അതിണ്റ്റെ ധര്‍മം ?
    എന്നുദ്ദേശിക്കുന്നത് സാരിയുടുത്ത് പൊക്കിൾകൊടി കാണീക്കുക എന്നാണൊ ഉദ്ദേശം?
    mukthar udarampoyil
    വായനക്കു നന്ദി
    എന്താണ് താങ്കൾ പറയുന്നത്
    പര്‍ദ്ദക്കുള്ളില്‍ സൌന്ദര്യം ഒരിക്കലും ചോരില്ല, ചേരില്ല!!!
    കറുത്ത പര്‍ദ്ദക്കുള്ളില്‍...ആ..
    എന്നുദ്ദേശിച്ചത് ആതിന്റെ സുഖത്തെയാണോ?
    January 31, 2010 2:49 AM
    Bijli said...
    നല്ല വിഷയം...........കാലാകാലങ്ങളായി.......
    എല്ലാത്തിനും മാറ്റം വന്നിട്ടുണ്ടല്ലോ.....
    .അതില്‍ ഒന്നായി..സ്ത്രീയുടെ വേഷവിധാനത്തെയും..കണ്ടു കൂടെ..?..

    January 31, 2010 3:33 AM
    Vinodkumar Thallasseri said...
    ചര്‍ച്ച സൌന്ദര്യം ചോര്‍ന്നു പോകുന്നോ ഇല്ലയോ എന്നത്‌ ഒരുപാട്‌ പേര്‍ കമണ്റ്റിയതിനുശേഷമാണ്‌ ഞാന്‍ കണ്ടത്‌. അതില്‍ വീണ്ടും അലക്കേണ്ടതില്ലെന്ന് കരുതി.

    സൌന്ദര്യം നോക്കുന്ന കണ്ണിലാണെന്ന് തോന്നുന്നു. അതുമൊണ്ടുതന്നെ സാരിയുടുത്താല്‍ കൂടുന്നതോ, ജീന്‍സിട്ടാല്‍ ഇല്ലാതാകുന്നതോ അല്ല.
    ജീന്‍സും പാണ്റ്റ്സും ഇടുന്ന മനസ്സില്‍ അങ്ങനെ ഒരു ചിന്ത ഇല്ലേ എന്നൊരു സംശയം തോന്നി, അത്രമാത്രം. അങ്ങനെയാണെന്ന് വാശിപിടിക്കുന്നില്ല.

    സ്ത്രീപക്ഷചിന്തയെന്നാല്‍ പുരുഷന്‌ തുല്യമാകുക എന്ന രീതിയിലും മുന്നേറിയിട്ടുണ്ടെന്നതല്ലേ യാഥാര്‍ഥ്യം. അതാണ്‌ ശരിയെന്ന് ഒട്ടും അഭിപ്രായമില്ല.
    February 1, 2010 4:21 AM

    ReplyDelete
  15. ഗിരീഷ്‌ എ എസ്‌ said...
    പ്രിയ നന്ദനാ...
    കവിതയ്‌ക്ക്‌ സ്വീകരിച്ച വിഷയം
    അതീവ തീവ്രമായിരുന്നു.
    എന്നാല്‍ അത്‌ എഴുതിനശിപ്പിച്ചുവെന്ന്‌ പറയാം.
    കവിതയെന്ന ലേബലില്‍
    ഇത്‌ വായിക്കുമ്പോള്‍ ദയനീയത തോന്നി.
    അക്ഷരത്തെറ്റുകള്‍ സ്വാഭാവികമാണെന്ന്‌ കണ്ടെത്താം
    പക്ഷേ സ്‌ത്രീകളുമായി ബന്ധപ്പെട്ട ചുരിദാര്‍, നിതംബം തുടങ്ങിയ
    വാക്കുകളിലെങ്കിലും അത്‌ ഒഴിവാക്കാമായിരുന്നു.
    വരികളുടെ ഘടന കവിതയുടെ
    തീക്ഷ്‌ണത ചോര്‍ത്തിയെന്ന്‌ തോന്നി...
    പന്ത്രണ്ട്‌ വരിയില്‍
    ഒതുക്കാമായിരുന്ന ഒരു കവിത
    ഗദ്യത്തിന്റെ കൂട്ടുപിടിച്ച്‌
    മിനിക്കഥയിലേക്ക്‌ വഴിമാറിയത്‌ പോലെ...
    ഇനിയും
    തീവ്രമായ വിഷയങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്‌...
    നന്മകള്‍ നേരുന്നു...
    February 1, 2010 11:37 PM
    അമീന്‍ വി സി said...
    തീവ്രമായ വിഷയങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്‌...
    നന്മകള്‍ നേരുന്നു...
    February 2, 2010 3:29 AM
    അമീന്‍ വി സി said...
    pls come to my new blog
    http://vaakukal.blogspot.com
    February 2, 2010 4:24 AM
    രാമു said...
    വസ്‌ത്രത്തിലാണോ സൗന്ദര്യം.. അത്‌ നമ്മുടെ ശീലത്തിന്റെ ചിരപരിചയത്തിന്റെ ഭാഗമല്ലേ. അത്‌ പോലെ തന്നെ വസ്‌ത്രം നോക്കി അളക്കാവുന്നതാണോ വ്യക്തികളുടെ സ്വഭാവവും
    February 3, 2010 7:24 AM
    Areekkodan | അരീക്കോടന്‍ said...
    ):
    February 3, 2010 8:41 AM
    Akbar said...
    :)

    February 4, 2010 5:34 AM
    F A R I Z said...
    സാരിയെന്നോ, ചുരി,എന്നോ അല്ല. ധരിക്കേണ്ടത്,ധരിക്കേണ്ടവര്‍,ധരിക്കേണ്ട വിധം ധരിച്ചാല്‍,എന്തും എപ്പോഴും ,നന്നായിരിക്കും അത് പുരുഷനായാലും,സ്ത്രീ ആയാലും.

    ചുരിദാറുകള്‍ ശരീരത്തിന്റെ വടിവുകള്‍ മറക്കുകയാണോ അതോ കൂടുതല്‍ പ്രകടമാക്കുകയാണോ? അറിയില്ല കെട്ടോ.
    February 4, 2010 1:55 PM
    ഇ.എ.സജിം തട്ടത്തുമല said...
    നന്ദനയുടെ മറ്റൊരു ബ്ലോഗിൽ ഞാൻ കമന്റിട്ടിട്ടൂണ്ട്. ആശംസകൾ!
    February 10, 2010 1:18 AM
    നന്ദന said...
    Bijli വായനക്കു നന്ദി കാണാം കാണണം അതിന്റെ സൌന്ദര്യവും നോക്കണമെന്നേ ഞാനും പറയുന്നുള്ളൂ. ............................................. Vinodkumar Thallasseri എന്തായാലും അൽക്കൊരു തൊഴിലാക്കണ്ട. സൌന്ദര്യം നോക്കുന്ന കണ്ണിലാണെന്ന് തോന്നുന്നു അത്കൊണ്ടാ ചില സ്ത്രീകൾ കണ്ണ് മാത്രം കാണിക്കുന്നത്. സത്യം പറ ജീൻസിടുമ്പോൽ അല്പം കുറയുന്നില്ലേ? ജീൻസും പന്റ്സും ഇടുന്നമനസ്സിൽ എന്ന് എന്നേയാണോ ഉദ്ദേശിച്ചതെങ്കിൽ എന്നെ വിട്ടേര്. സ്ത്രീപക്ഷചിന്തയെന്നാല്‍ പുരുഷന്‌ തുല്യമാകുക എന്ന രീതിയിലും മുന്നേറിയിട്ടുണ്ടെന്നതല്ലേ യാഥാര്‍ഥ്യം. അതല്ല യാഥാര്‍ഥ്യം മാക്സിമം സൌന്ദര്യം കൂട്ടുക എന്നതാണ് യാഥാര്‍ഥ്യം. .............................................ഗിരീഷ്‌ എ എസ്‌ വായനക്കു നന്ദി തീവ്രമായ ഓരോ വിഷയവുമെടുത്ത് എത്രത്തോളം തീവ്രത കുറക്കാം എന്നതിലാണ് എന്റെ റിസേർച്ച്. എഴുതിനശിപ്പിച്ചുവെന്ന് പറയാൻ മാത്രം ചെയ്തതായി ആരും പറഞ്ഞ് കണ്ടില്ല സുഹ്രിത്തിന്റെ എന്തോ മുൻ വൈരാഗ്യം കാരണമായിരിക്കും. നിതംബവും ചുരിദാറും ഉയർന്ന നമ്പൂരി നായൻ മാരുടെ ഭാഷയായത് കൊണ്ടായിരിക്കും എനിക്കത്ര പിടിയില്ലാത്തത്. തീവ്രതയേറിയ വിഷയമെടുത്ത്, തീക്ഷ്‌ണതവേണ്ടുവോളം ചേർത്ത്, വരി ചുരുക്കി, അക്ഷരത്തെറ്റുകള്‍ ഇല്ലാതെ എഴുതാൻ ശ്രമിക്കാം. ............................................. അമീന്‍ വി സി വായനക്കു നന്ദി സ്വന്തമായി എഴുതാൻ മടിയാണല്ലേ? വരാം ............................................. രാമു വായനക്കു നന്ദി ഇത് രണ്ടും അല്ല എന്നാണ് എന്റെ ഉത്തരം......................................... അരീക്കോടന്‍ വായനക്കു നന്ദി ............................................. Akbar വായനക്കു നന്ദി സ്മൈലിനും നന്ദി .................................................................................................. F A R I Z വായനക്കു നന്ദി ഇത് രണ്ടും അല്ല എന്നാണ് എന്റെ ഉത്തരം. എനിക്കും അതറിയാതെ പോയോ?? ............................................. ഇ.എ.സജിം തട്ടത്തുമല വായനക്കു നന്ദി അതിന്റെ മറുപടി അവിടെ പറയും എന്നാലും ഇതിനേ കുറിച്ച് എന്തെങ്കിലും പറയാമായിരുന്നില്ലേ??
    February 10, 2010 3:41 AM

    ReplyDelete
  16. വസ്ത്രമേതായാലും നാണം മറച്ചാൽ മതി...

    ReplyDelete
  17. എന്റെ, കാണാതായ കമന്റിനു ആദരാഞ്ജലികള്‍..

    ReplyDelete
  18. വസ്ത്രത്തെക്കുറിച്ചുള്ള ചിന്തകൾ നന്നായി വസ്ത്രത്തെക്കൊണ്ട്‌ എത്രമാത്രം മറച്ചാലും (തുറന്നു വെച്ചാലും) സൗന്ദര്യം കൂടുകയോ കുറയുകയോ ഇല്ല. സൗന്ദര്യം കാണുന്നവരുടെ മനസ്സിലാണ്‌. നിങ്ങൾ മറച്ചാലും എല്ലാം ഭാവനയിൽ കാണാം എന്നത്‌ മറന്നോ... അൽപം ശരീരം എല്ലാവരും കാണട്ടെ.. കൂടുതലായാലേ അമൃത്‌ വിഷമാകൂ.. പിന്നെ സാരിയുടുക്കുമ്പോൾ വയറിന്റെ ഇടതു വശമാണ്‌ കാണുക ...

    ReplyDelete

Comments to posts older than 30 days will be moderated for spam.