അനുരാഗം

എന്നോ മറന്ന മൌനാനുരാഗം
വിളിക്കാതെ മനസ്സിലേക്ക് കടന്നു വന്നതും
എത്രയോ കാലമായ് കിളിര്‍ക്കാതെ നിന്നിട്ടും
ഈ മഞ്ഞ് കാലത്ത് പൂക്കാന്‍ തുടങ്ങിയതും
എന്റെ പ്രണയം ഞാനറിയാതെ
എന്റെ ഹൃദയകൂട്ടില്‍ കയറിവന്നതും
എന്‍ അനുരാഗത്തിന്‍ പുതു വിശേഷങ്ങള്‍
ഈ മഞ്ഞു കാലത്ത് പൂവിട്ടൊരെന്റെ
അനുരാഗമേ നിന്നെ ഞാനെന്തിനു
മയക്കി കിടത്തി!!
അനുരാഗമേ നീയൊരു
പൂക്കാലമായിരുന്നെന്ന
ഓര്‍മകളെന്നെ തഴുകിയപ്പോള്‍
നിന്‍ അനുരാഗമെന്‍ ചെവിയില്‍ മൂളിയപ്പോള്‍
എന്തു സുകൃതമീ ജീവിതം

24 comments:

  1. എന്തു സുകൃതമീ ജീവിതം

    ReplyDelete
  2. അനുരാഗം അനുരാഗമായിതന്നെ മനസ്സിൽ ഒളിപ്പിക്കുന്നതാണ് രസം. വളർന്ന് പന്തലിച്ച് പുഷ്പിച്ച് കായ്ചാൽ അതിന്റെ രസം നഷ്ടപ്പെടും.

    ReplyDelete
  3. സുകൃതമീ ജീവിതം . സുകൃതമാകട്ടെ...
    "ഞാനിന്തിനു
    മയക്കി കിടത്തി!!" ഇവിടെ ഞാനെന്തിനു എന്നാണോ ഉദ്ദേശിച്ചത് ?

    ReplyDelete
  4. കാലം ചെന്നിട്ടായാലും മഞ്ഞുകാലത്തായാലും അനുരാഗം പൂത്തുതുടങ്ങിയല്ലോ ! നന്നായി. ഇനി പൂത്തുലയട്ടേ...

    ReplyDelete
  5. എന്റെ പ്രണയം ഞാനറിയാതെ
    എന്റെ ഹൃദയകൂട്ടില്‍ കയറിവന്നതും

    മുന്നറിയിപ്പില്ലാതെ...?

    ReplyDelete
  6. സ്‌നേഹിക്കുമ്പോഴും സ്‌നേഹിക്കപ്പെടുമ്പോഴുമല്ലേ ജീവിതം അര്‍ത്ഥവത്താകുക. പക്ഷേ പലപ്പോഴും നമ്മെ സ്‌നേഹിക്കുന്നവരുടെ സ്‌നേഹത്തിന്റെ ആഴം മനസ്സിലാക്കാന്‍ ശ്രമിക്കാതെ നാം സ്‌നേഹിക്കുന്നവരുടെ കിട്ടാത്ത സ്‌നേഹത്തിന്റെ പിറകേ നമ്മള്‍ ഓടും.......

    ReplyDelete
  7. നന്ദന മറ്റുപോസ്റ്റുകളുടെ അത്ര ആയില്ല കേട്ടോ.. വിമർശനമല്ലേ.. ഞാൻ ദേ ഇവിടെനിന്നും ഓടി... ഓടിച്ചിട്ട് തല്ലരുത്...

    ReplyDelete
  8. വയലാര്‍ അര്‍ജുനനന്‍ യേശുദാസ് ടീമിന്റെ ആ മധുര ഗാനം
    "അനുരാഗമേ അനുരാഗമേ മധുര മധുരമാം അനുരാഗമേ " ഓര്‍മ്മയില്‍ കൊണ്ടുവന്നു
    ഈ കവിത ..........................

    ReplyDelete
  9. അനുരാഗമേ നീയൊരു
    പൂക്കാലമായിരുന്നെന്ന
    ഓര്‍മകളെന്നെ തഴുകിയപ്പോള്‍
    നിന്‍ അനുരാഗമെന്‍ ചെവിയില്‍ മൂളിയപ്പോള്‍
    എന്തു സുകൃതമീ ജീവിതം

    ReplyDelete
  10. വല്യമ്മായി വായനക്ക് നന്ദി വലിയൊരമ്മായി ഉള്ളപ്പോൽ എന്തിനാ മറ്റൊരു എഴുത്തുകാരി, എന്തായാലും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു (പിന്നെ അഞ്ച് മിനുട്ടിൽ എഴുതുന്നതൊക്കെ ഇങ്ങനേ വരൂ) .......................................................................................... മിനി വായനക്ക് നന്ദി കായ്ക്കട്ടെടോ അതിലുമുണ്ട് രസം, ഒന്നുകിൽ കായ്പ്പിക്കൻ പാടുപെടുമ്പോഴെങ്കിലുമില്ലേ രസം. ..........................................................................................സുശീല്‍ കുമാര്‍ പി പി വായനക്ക് നന്ദി സ്മൈലിനു തിരിച്ച് രണ്ട് സ്മൈൽ, പിടിച്ചു വലിച്ച് ഇവിടെയൊക്കെ എത്തിക്കനുള്ള് പാടേയ്. ......................................................................................... ജീവി കരിവെള്ളൂര്‍ വായനക്ക് നന്ദി തിരുത്തിയിട്ടുണ്ട് (പിന്നെ അഞ്ച് മിനുട്ടിൽ എഴുതുന്നതൊക്കെ ഇങ്ങനേ വരൂ) ......................................................................................... ഗീത വായനക്ക് നന്ദി അത് വേണോ?? എന്നിട്ട് വേണം എന്റെ അലച്ചിൽ കാണാൻ ആ പൂതി മനസ്സിലിരിക്കട്ടെ.!!! ......................................................................................... പട്ടേപ്പാടം റാംജി വായനക്ക് നന്ദി എന്താ റാംജി വല്ലാതിരിക്കുന്നത് ......................................................................................... അളിയന്‍ വായനക്ക് നന്ദി (ആരുടെ അളിയനാ, അവരെ കണ്ട് ഒന്ന് പറയാനാ) ......................................................................................... maithreyi വായനക്ക് നന്ദി നമുക്ക് ജീവിതം അർത്ഥമുള്ളതാക്കാൻ പരമാവതി ശ്രമിക്കാം, (കിട്ടാത്തത് പുളിക്കുമെന്നല്ലേ ചൊല്ല്) ......................................................................................... Manoraj വായനക്ക് നന്ദി പിന്നെ അഞ്ച് മിനുട്ടിൽ എഴുതുന്നതൊക്കെ ഇങ്ങനേ വരൂ (മനോജ് പറഞ്ഞ് പറഞ്ഞ് ആപാവം ലച്ചു എഴുത്ത് നിർത്തി ഇനി ഞാനും നിർത്തണോ) ......................................................................................... ramanika വായനക്ക് നന്ദി ഇങ്ങനെ എത്രയെത്ര ഗാനങ്ങൾ കിടക്കുന്നു “നമുക്കു പാടാൻ.... ഇങ്ങനെയൊക്കെയാണോ അനുരാഗം ഓർമ്മിക്കപ്പെടുന്നത് ശരിയല്ല കെട്ടോ!!! ......................................................................................... റ്റോംസ് കോനുമഠം വായനക്ക് നന്ദി എന്താ റ്റോംസ് മുഴുവനും കോപ്പി ചെയ്ത് ഇടാൻ മേലായിരുന്നോ???

    ReplyDelete
  11. Manoraj ഒന്നു കൂടി “എന്നും ഒരുപോലെ പറ്റുമോ??”

    ReplyDelete
  12. മഞ്ഞുകാലത്ത് വിടരുന്ന,ഹേമന്തകാലത്ത് പുഷ്പിച്ചുപന്തലിക്കുന്ന ഇത്തരം മൌനാനുരാഗങ്ങൾ ;വേനലിൽ ഇല പൊഴിഞ്ഞുപോകുമ്പോഴുള്ള ദു:ഖം ആരറിവൂ...?

    ReplyDelete
  13. ഇവിടെയും പൂത്ത്‌തുടങ്ങി, ഏത്‌, അനുരാഗം.

    ReplyDelete
  14. നിലവാരം ഇല്ലാത്ത കവിത


    "പിന്നെ അഞ്ച് മിനുട്ടിൽ എഴുതുന്നതൊക്കെ ഇങ്ങനേ വരൂ)"

    ആരു പറഞ്ഞു അഞ്ചു മിനിട്ട് കൊണ്ട് എഴുതാന്‍? ആരെങ്കില്‍ തോക്കിന്‍ കുഴല്‍ തലക്ക് ചൂണ്ടി എഴുതിച്ചതാണോ? എഴുത്തിനോട് കുറച്ചങ്കിലൂം ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അഞ്ചു മിനിട്ട് കൊണ്ട് പടച്ചുണ്ടാക്കിയ ഇതു പോലുള്ള സാധനവുമായി വരില്ല.........

    ReplyDelete
  15. മേഘനാദന്‍ സ്വന്തം പേരുപോലും എഴുതാനറിയാതെ പഠിപ്പിക്കാ‍ൻ വരല്ലേ!! മെഘനാഥാ!! മോനെ ദിനേശാ നിനക്കുപറ്റിയ പണി ഇതു തന്നെ (വാലിൽ കടിച്ച കടി)

    ReplyDelete
  16. ഓഹോ......താങ്കള്‍ക്ക് പറ്റിയ പണിയാണല്ലോ ഈ ചെയ്തുകൊണ്ടിരിക്കുന്നത്....നന്ദന എന്ന പേരിനു പിന്നിലെ തൊലിവെളുപ്പ് കോണ്ട് കിട്ടുന്ന അഭിപ്രായങ്ങളുടെ വില...................

    "മെഘനാഥാ!!"" ഈ വിളിയിലൂടെ

    അക്ഷരാഭ്യാസം പോലും ഇല്ല എന്നു കൂടി വ്യക്തമായിരിക്കുന്നു.......

    ReplyDelete
  17. "മേഘജാലം വര്‍ഷിക്കുന്നത് പോലെ
    മേഘനാദന്‍ കണ തൂകിത്തുടങ്ങിനാന്‍
    പാഷാണപര്‍വ്വതവൃക്ഷാദികള്‍കൊണ്ടു
    ഭീഷണന്മാരായ വാനരവീരരും
    ദാരുണമായ്‌ പ്രഹരിച്ചുതുടങ്ങിനാര്‍
    വാരണവാജിപദാതിരഥികളും
    അന്തകന്‍തന്‍ പുരിയില്‍ച്ചെന്നു പുക്കവര്‍-
    ക്കന്തം വരുന്നതു കണ്ടൊരു രാവണി
    സന്താപമോടുമന്തര്‍ദ്ധാനവും ചെയ്തു"

    രാമായണം... യുദ്ധകാണ്ഡം ആണു...എന്തു രാമായാണം.അല്ലേ?

    ReplyDelete
  18. നന്ദന,ഈ പ്രണയമാസം നീന്നെ ഒരു അനുരാഗിണിയാക്കി.എത്രയോ കാലം കിളിര്‍ക്കാതിരുന്ന പ്രണയം...
    best wishes

    ReplyDelete
  19. 5 മിനുട്ട് കവി :)
    പാവം മേഘനാഥന്‍ :(

    ReplyDelete
  20. ബിലാത്തിപട്ടണം വായനക്ക് നന്ദി, എല്ലാം അറിയുന്നു.

    വീ കെ വായനക്ക് നന്ദി, (: കാക്കര വായനക്ക് നന്ദി, അങ്ങനെ വെറുതെ ഒന്നുപൂക്കില്ലട്ടോ!!

    jyo വായനക്ക് നന്ദി അതെ ഞാനൊരനുരാഗിയായി അല്ലേ!! എന്തൊരു കഷ്ടം, ഇനിയുള്ളനാൾ അതിന്റെ പിന്നാലെ.

    സ്വപ്നാടകന്‍ വായനക്ക് നന്ദി, അതിൻ വായിച്ചോ?? രണ്ടാളുമൊന്നാകിലും നമോവാകം

    ReplyDelete

Comments to posts older than 30 days will be moderated for spam.